യുവതിയുടെ അശ്ലീല ഫോട്ടോ വ്യാജമായി നിർമിച്ച് പ്രതിശ്രുതവരന് അയച്ചത് വിവാഹം മുടക്കാൻ, സഹപ്രവർത്തകനായ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

കോഴിക്കോട്: വിവാഹം.മുടക്കാനായി യുവതിയുടെ അശ്ലീല ഫോട്ടോ വ്യാജമായി നിർമിച്ച സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ലെ അ​ധ്യാ​പ​ക​നായ ക​ണ്ണൂ​ർ പ​ള്ളി​ക്കു​ന്ന് വി​ഗ്നേശ്വ​ര ഹൗ​സി​ൽ പ്ര​ശാ​ന്തി​നെ​(40) പോലീസ് അറസ്റ്റ് ചെയ്തു. ഒരേ സ്ഥാപനത്തിൽ ജോലി ചെയുന്നവരാണ് ഇരുവരും. യു​വ​തി​യു​ടെ വി​വാ​ഹം അ​ടു​ത്ത​മാ​സം നി​ശ്ച​യി​ച്ചി​രി​ക്കെ ഇ​യാ​ൾ പ്ര​തി​ശ്രു​ത വ​ര​ന് എ​ഡി​റ്റ് ചെ​യ്ത ഫോ​ട്ടോ​ക​ളും മ​റ്റും കൊ​റി​യ​റി​ൽ അ​യ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്.

വ​ര​നും ബ​ന്ധു​ക്ക​ളും യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി​ ഫോട്ടോകൾ കാണിച്ചപ്പോഴാണ് വീ​ട്ടു​കാ​രും സം​ഭ​വം അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് എ​ട​ച്ചേ​രി പൊ​ലീ​സി​ൽ പ​രാ​തി ന​ൽകി. കൊ​റി​യ​ർ സ​ർ​വി​സ് കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സ്ഥാ​പ​ന​ത്തി​ലെ ക്യാ​മ​റ പ​രി​ശോ​ധി​ച്ച പൊ​ലീ​സ് ആ​ളെ തി​രി​ച്ച​റി​യാ​ൻ യു​വ​തി​യെ എ​ത്തി​ച്ച​പ്പോ​ഴാ​ണ് മാ​സ്കും തൊ​പ്പി​യും ധ​രി​ച്ച പ്ര​തി ഒ​പ്പം ജോ​ലി ചെ​യ്ത​യാ​ളാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.

പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്രതിയെ വ​ട​ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​ റി​മാ​ൻ​ഡ് ചെ​യ്തു.