തൃശൂരില്‍ മരിച്ച ട്രാന്‍സ്മാന്‍ പ്രവീണ്‍ നാഥിന്റെ പങ്കാളി ആത്മഹത്യക്ക് ശ്രമിച്ചു. കോട്ടയ്ക്കല്‍ സ്വദേശി റിഷാന ഐഷുവിനെയാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. വിഷം കഴിച്ച നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ചിറ്റിലഞ്ചേരി സ്വദേശി പ്രവീണ്‍ നാഥിനെ ഇന്നലെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.ഇന്നലെ രാവിലെയാണ് അയ്യന്തോളിലെ വാടക വീട്ടില്‍ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ പ്രവീണ്‍ നാഥിന്റെ മൃതദേഹം കണ്ടെത്തിയത്. ട്രാന്‍സ് വ്യക്തികളായ പ്രവീണ്‍ നാഥും റിഷാനയും ഈ വര്‍ഷം ഫെബ്രുവരിയിലാണ് വിവാഹിതരായത്. എന്നാല്‍ കഴിഞ്ഞ ദിവസം ഇരുവരും വേര്‍പിരിയുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. റിഷാനയുമായുണ്ടായ പിണക്കത്തില്‍ പ്രവീണ്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇട്ട പോസ്റ്റായിരുന്നു വാര്‍ത്തക്ക് കാരണം. എന്നാല്‍, ഈ വാര്‍ത്ത തെറ്റാണെന്നും മാനസികമായി തകര്‍ന്നപ്പോള്‍ ഉണ്ടായ ഒരു പോസ്റ്റ് ആയിരുന്നു അതെന്ന് പ്രവീണ്‍ വ്യക്തമാക്കിയിരുന്നു.വ്യക്തിപരമായ കാര്യങ്ങളെ ചില ഓണ്‍ലൈനിലെ ചില മാധ്യമങ്ങള്‍ ആഘോഷമാക്കിയതാണ് പ്രവീണിനെ വേദനിപ്പിച്ചതെന്ന് റിപോര്‍ട്ടുകള്‍. അതിന് തുടര്‍ന്ന് പ്രവീണിന് നേരെ ശക്തമായ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. ബോഡി ബില്‍ഡര്‍ ആയിരുന്ന പ്രവീണ്‍ 2021ല്‍ മിസ്റ്റര്‍ കേരള മത്സരത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ജേതാവായിരുന്നു. 2022 ല്‍ മുംബൈയില്‍ നടന്ന രാജ്യാന്തര ബോഡി ബില്‍ഡിങ്ങിന്റെ ഫൈനലിലും പ്രവീണ്‍ മത്സരിച്ചിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.