ഹണിട്രാപ്പിലൂടെ പെട്ടന്ന് പണമുണ്ടാക്കാനുള്ള പദ്ധതി സിദ്ദിഖിന്റെ കൊലപാതകത്തോടെ പൊളിഞ്ഞു.

ഹോലുടമ ടി സിദ്ദിഖിന്റെ ആസൂത്രിതമായ കൊലപാതകത്തിന്റെ കേന്ദ്രബിന്ദു പത്തൊപതുകാരിയായ ഫര്‍ഹാനയാണ്. ഹണിട്രാപ്പിലൂടെ സിദ്ദിഖിന്റെ പണം തട്ടിയെടുക്കാൻ മുഹമ്മദ് ഷിബിലിയും ഖദീജത്ത് ഫര്‍ഹാനയും ആഷിക്കും അതിവിദഗ്ധമായ തിരക്കഥയാണൊരുക്കിയത്.പെട്ടന്ന് പണക്കാരാവാനുള്ള അത്യാഗ്രഹം മൂലം ഇതിനായി ഇവർ തിരഞ്ഞെടുത്ത കുറുക്ക് വഴിയാണ് സിദ്ദിഖ്.

ചെര്‍പ്പുളശേരി സ്വദേശിയും ഇരുപത്തിരണ്ടുകാരനുമായിരു മുഹമ്മദ് ഷിബിലി കോഴിക്കോട് ഒളവണ്ണയിലെ സിദ്ദീഖിന്റെ ഹോട്ടലില്‍ ജോലിക്കാരനായി എത്തിയത് മെയ് മൂന്നിനാണ്. ഫര്‍ഹാനക്ക് സിദ്ദിഖിനെ മുൻപരിചയമുള്ളത് കൊണ്ട് ഈ പരിചയം ഉപയോഗിച്ച്‌ ഷിബിലിയെ സിദ്ദിഖിന്റെ ഹോട്ടലിൽ ജോലിക്കു കയറ്റി. മെയ് 5 നും, 15നും ഇടയിലുള്ള വെറും പത്ത് ദിവസത്തിനിടെ ഷിബിലി ഹോട്ടലില്‍ നിന്നും ഒന്നിലേറെ തവണ മോഷണം നടത്തി. ഇത് കണ്ടുപിടിച്ച സിദ്ദിഖ് മെയ് 18 ന് ഉച്ചയ്ക്ക് ഷിബിലിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.

അന്നേ ദിവസം എരഞ്ഞിപ്പാലത്തെ ഡി കാസ ഇന്‍ ലോഡ്‌ജിൽ സിദ്ദിഖ് രണ്ട് മുറികള്‍ വാടകക്ക് എടുത്തിരുന്നു. ഉച്ചയോടെ ഷിബിലിയും ഫര്‍ഹാനയും രാത്രിയോടെ ആഷിഖും ലോഡ്‌ജിലെ ആ മുറികളിലെത്തി. അന്നേ ദിവസം വൈകുന്നേരം നാലരയോടെ സിദ്ദിഖ് തന്റെ ഹോട്ടലിലെ ജോലിക്കാരനെ വിളിച്ച് താൻ ദൂരെയാണെന്നും തിരിച്ചെത്താൻ വൈകുമെന്നും അറിയിക്കുന്നു. പിന്നീട് സ്ദ്ദിഖിന്റെ ഫോൺ സ്വിച്ച് ഓഫായി. ഫർഹാന ആദ്യം മുറിയിൽ കയറി സിദ്ദിഖുമായി സംസാരിച്ചിരിക്കുന്നതിനിടയിൽ ഷിബിലിയും ആഷിഖും മുറിയിലേക്ക് കയറിച്ചെല്ലുകയായിരുന്നു. തുടർന്ന് സിദ്ദിഖിൻ്റെയും ഫർഹാനയുടേയും ഫോട്ടോ എടുക്കാൻ ശ്രമിച്ചു. ഇത് തടയാൻ സിദ്ദിഖ് ശ്രമിക്കുന്നതിനിടയിലാണ് കൊലപാതകം നടന്നത്.

ഷിബിലിയും സിദ്ദിഖും തമ്മിൽ പിടിവലി നടക്കുന്നതിനിടയിൽ ബാഗിൽ കരുതിയിരുന്ന ചുറ്റിക ഫർഹാന ഷിബിലിക്ക് കൊടുക്കുകയും ഷിബിലി സിദ്ദിഖിൻ്റെ തലയ്ക്ക് അടിക്കുകയായിരുന്നു. അടികൊണ്ടു വീണുപോയ അിദ്ദിഖിനെ ഷിബിലി ശക്തമായി നെഞ്ചിൽ ചവിട്ടി.ഇതോടെ സിദ്ദിഖ് മരണപ്പെട്ടുവെന്നും പൊലീസ് പറയുന്നു.

മെയ് 19 ന് ഉച്ചയോടെ ഫര്‍ഹാനയും ഷിബിലിയും ചേര്‍ന്ന് ഹോട്ടലിനോട് ചേര്‍ന്ന് നിര്‍ത്തിയിരുന്ന കാറിന്റെ ഡിക്കിയിൽ രണ്ട് ട്രോളി ബാഗുകൾ കയറ്റി, ഇരുവരും കാറില്‍ കയറി പോകുന്നു. മെയ് 22 ന് സിദ്ദിഖിനെ കാണാതായാതായി വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.മെയ് 25 ന് സിദ്ദിഖിനെ കാണാതായതായി എഫ്‌ഐആഐര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തി പാലക്കാട് നിന്ന് ആഷിഖിനെ കണ്ടെത്തി അറസ്റ്റ് ചെയ്തു. മെയ് 25 രാത്രിയോടെ ഫര്‍ഹാനയും ഷിബിലിയുംചെന്നെെയില്‍ റെയിൽവേ പോലീസിന്റെ പിടിയിലായി.അസമിലേക്ക് കടന്നുകളയാനായിരുന്നു പ്രതികളുടെ പദ്ധതി.

മെയ് 26 ന് ട്രോളി ബാഗുകളിലാക്കി ഫര്‍ഹാനയും ഷിബിലിയും ഉപേക്ഷിച്ച സിദ്ദിഖിന്റെ മൃതദേഹം അട്ടപ്പാടി ചുരത്തിൽ നിന്ന് കണ്ടെത്തി. പെട്ടെന്ന് പണക്കാരാകാനുള്ള അത്യാഗ്രഹം കൊണ്ട് ഹണിട്രാപ്പ് നടത്തി പൊളിഞ്ഞപ്പോള്‍ പതിനെട്ടുകാരി ഖദീജത്ത് ഫര്‍ഹാനയുടെ ക്രിമിനല്‍ ബുദ്ധി പ്രവർത്തിച്ചതാണ് സിദ്ദീഖിന്റെ കൊലപാതകത്തിൽ കലാശിച്ചത്.സിദ്ദിഖിന്റെ കൊലപാതകത്തോടെ പ്ലാനുകളെല്ലാം പൊളിഞ്ഞ മൂവര്‍സംഘം തെളിവു നശിപ്പിക്കുന്നതിൽ കാണിച്ച അപാകതകളും സിസിടിവി ദൃശ്യങ്ങളുമാണ് ഇത്രയെളുപ്പം ഇവരെ പൊലീസിന്റെ വലയിലാക്കിയത് .