കേരള സർവകലാശാല യു ജി പരീക്ഷാഫലം പുറത്തുവന്നപ്പോൾ ആദ്യ പത്ത് റാങ്കുകൾ തിരുവനന്തപുരം നാഷണൽ കോളേജിന്

തിരുവനന്തപുരം :കേരള സർവകലാശാല യു ജി 2020-2023 അദ്ധ്യയനവർഷപരീക്ഷാഫലം പുറത്തുവന്നപ്പോൾ വിവിധ വിഷയങ്ങളിലായി ആദ്യ പത്ത് റാങ്കുകൾ തിരുവനന്തപുരം നാഷണൽ കോളേജ് കരസ്ഥമാക്കി.

ബി എസ് ഡബ്ല്യു വിദ്യാർത്ഥിനിയായ ആദിത്യ വി എസിനാണ് ഒന്നാം റാങ്ക്. ബി സി എ വിദ്യാർത്ഥി യായ അഭിഷേക് എം നായറിനാണ് രണ്ടാം റാങ്ക്. ബി എസ് ഡബ്ല്യു വിദ്യാർഥിനിയായ അൽഫാ എ എസ് മൂന്നാം റാങ്കും ദേവിക അഞ്ചാം റാങ്കും അഭിരാമി ഏഴാം റാങ്കും ബി സി എ വിദ്യാർഥിയായ അലക്സ് വർഗീസ് എട്ടാം റാങ്കും ഐ എം ബി വിദ്യാർത്ഥിയായ നിഖിൽ വേണുഗോപാൽ ഒമ്പതാം റാങ്കും ബി എസ് ഡബ്ലിയു വിഭാഗം വിദ്യാർഥിനിയായ അതിഥി,

ബി ബി എ വിദ്യാർഥിയായ അർജുൻ, ഐ എം ബി വിദ്യാർത്ഥിനിയായ ലക്ഷ്മിപ്രിയ പി എന്നിവർ പത്താം റാങ്കും കരസ്ഥമാക്കി. റാങ്ക് ജേതാക്കളെ കോളേജിൽ വിളിച്ചുകൂട്ടിയ പ്രത്യേക യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ് എ ഷാജഹാൻ അഭിനന്ദിച്ചു.

യോഗത്തിൽ വൈസ് പ്രിൻസിപ്പൽ ശ്രീ. ജസ്റ്റിൻ ഡാനിയേൽ, അക്കാദമിക് കോഡിനേറ്റർ ശ്രീമതി. ഫാജിസ ബീവി, സ്റ്റാഫ് അഡ്വൈസർ ശ്രീ. ഉബൈദ് എ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീ സുരേഷ് കുമാർ എസ് എൻ, അധ്യാപകരായ Dr. മുഹമ്മദ്‌ ഫാസിൽ. എൽ, ആഷിക് ഷാജി, ഷിബിത, ആൽവിൻ, ഷബ്നം, ഡാറി റാം, രാഖി, ലൈബ്രേറിയൻ) ഓഫീസ് സ്റ്റാഫ് അംഗങ്ങളായ ജുഫീർ, അസീം, ഷിബു, സമീം, റാഹില, പ്രശാന്ത്,അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ചന്ദ്രമോഹൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.