ഞാൻ ഒരു കോൺഗ്രസ്സുകാരനല്ല, കമ്മ്യൂണിസ്റ്റുകാരനല്ല, മോദിഭക്തനുമല്ല. ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്ന ഒരു പൗരൻ അത്ര മാത്രം…. കഴിഞ്ഞ 70 വർഷങ്ങൾക്കുള്ളിൽ ഇന്ത്യ ഒരുപാട് പുരോഗതി നേടിയിട്ടുണ്ട്. അതിനു വേണ്ടി ഇന്ത്യ ഭരിച്ച എല്ലാ പ്രധാനമന്ത്രിമാരും അഹോരാത്രം പ്രയത്നിച്ചിട്ടുമുണ്ട്. അതിന്റെ ഫലമാണ് ഇന്ന് ഇന്ത്യ ലോകത്തെ ഒരു അതി ശക്തിയായി നിലനിൽക്കുന്നത്.
മോദിജി ജനിക്കുന്നതിനു മുമ്പ് തന്നെ ഇന്ത്യ പാകിസ്താനോട് യുദ്ധത്തിൽ വിജയിച്ചിരുന്നു….. മോദിജി സംസാരിച്ചു തുടങ്ങുന്നതിനു മുമ്പു തന്നെ ഇന്ത്യയിൽ ലോകത്തിലെ ഏറ്റവും നല്ല ഭരണഘടന ഉണ്ടായിട്ടുണ്ട്. മോദിജി മുട്ടുകാലിൽ നടക്കുന്നതിനു മുമ്പ് തന്നെ ഇന്ത്യ ഏഷ്യൻ ഗയിംസിന് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. മോദിജി കൊള്ളിയും കോലും കളിക്കുന്ന കാലത്ത് തന്നെ ഇന്ത്യ ഭക്രാനംഗല്‍ കനാൽ നിർമിച്ചിട്ടുണ്ട്.
മോദിജി സ്കൂളിൽ പുസ്തകം മറിച്ചു കളിക്കുമ്പോൾ തന്നെ ഇന്ത്യ ന്യൂക്ലിയർ റിസർച് സെന്റർ ഉത്ഘാടനം ചെയ്തിരുന്നു. മോദിജി വിളക്കു കൊളുത്താൻ പഠിക്കുന്ന കാലത്ത് ഇന്ത്യ താരാപൂർ ന്യൂക്ളിയാര്‍ ഊർജ നിലയം തുടങ്ങിയിരുന്നു. മോദിജി തുണി ഉടുക്കാൻ തുടങ്ങുന്നതിനു മുമ്പ് തന്നെ ഇന്ത്യയിൽ AIIMS, IIT അതുപോലെ അനേകം സർവകലാശാലകൾ തുടങ്ങിയിരുന്നു. മോദിജി മൂക്ക് ചീറ്റി പഠിക്കുന്ന കാലത്ത് ഇന്ത്യയിൽ നവരത്ന കമ്പനികൾ സ്ഥാപിച്ചിരുന്നു.
മോദിജി ശാഖകളിൽ ലാത്തി ചുഴറ്റി പഠിക്കുന്ന കാലത്ത് ഇന്ത്യയുടെ മുമ്പിൽ പാകിസ്ഥാന്റെ 1ലക്ഷം സൈനികർ കീഴടങ്ങിയിരുന്നു. മോദിജി ചായ വിറ്റ് നടക്കുന്ന കാലം രാജധാനി Express പോലുളള ട്രെയിനുകൾ തലങ്ങും വിലങ്ങും ഓടുന്നുണ്ടായിരുന്നു. ഇങ്ങനെ എത്രയെത്ര നേട്ടങ്ങൾ.
എന്നിട്ടും ചിലർ വിശ്വസിക്കുന്നത്, അല്ലെങ്കിൽ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് എല്ലാം കഴിഞ്ഞ നാലു കൊല്ലം കൊണ്ടുണ്ടായതാണെന്നാണ്. സത്യത്തിൽ മോദിജി നാല് വർഷം കൊണ്ട് ഇന്ത്യയെ നാൽപത് വർഷം പിറകോട്ട് നയിച്ചു. വർഗ്ഗീയ തിമിരം തലയ്ക്ക് പിടിച്ചവർ ഇനിയെങ്കിലും വർഗ്ഗീയ മുക്ത ഭാരതമാക്കാൻ കൈകോർക്കുക. നമ്മുടെ മക്കൾക്ക് വേണ്ടി നമ്മുടെ മക്കൾ തമ്മിൽ തല്ലാതിരിക്കാൻ വേണ്ടി. നമ്മുടെ പൂർവികർ നേടിയെടുത്ത സ്വാതന്ത്ര്യം നമ്മൾ അനുഭവിച്ച പോലെ ഭാവിയിൽ നമ്മുടെ മക്കളും അനുഭവിക്കട്ടെ. ജയ് ഹിന്ദ്