ബിജെപി നേതൃത്വത്തിന്റെ അവഗണന, ബിജെപി ബന്ധം ഉപേക്ഷിച്ച് സംവിധായകൻ രാജസേനൻ

തിരുവനന്തപുരം: ബിജെപി നേതൃത്വം തുടർച്ചയായി അവഗണിക്കാൻ തുടങ്ങിയതോടെ ബിജെപി ബന്ധം ഉപേക്ഷിച്ചു സിനിമാ സംവിധായകൻ രാജസേനൻ.ബിജെപി നേതൃത്വം തുടർച്ചയായി അവഗണിക്കാൻ തുടങ്ങിയതോടെയാണ് പാർട്ടി വിടാൻ തീരുമാനിച്ചതെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കലാകാരൻ എന്ന നിലയിലും പാർട്ടി പ്രവർത്തകൻ എന്ന നിലയിലും ബിജെപി നേതൃത്വത്തിൽ നിന്നും അവഗണന മാത്രമാണ് ലഭിച്ചത്. പാർട്ടിയിൽ നിന്നും ഒരു പരിഗണനയും ലഭിച്ചില്ല. കലാകാരന്മാർക്ക് കൂടുതൽ അവസരങ്ങൾ നൽകുന്ന പാർട്ടിയെന്ന് അവകാശപ്പെടുന്ന ബിജെപിയിൽ നിന്ന് അവഗണന ആവർത്തിച്ചതോടെയാണ് പുറത്ത് പോകാൻ തീരുമാനിച്ചത്.

തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയടക്കമായിരുന്ന രാജസേനൻ ബിജെപി വേദികളിൽ സജീവമായിരുന്നു.ബിജെപിയുടെ സംസ്ഥാന ഘടകത്തിൽ നേതൃത്വത്തിനു ഏറെ പോരായ്മകളുണ്ട്. ഈ സാഹചര്യത്തിൽ സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് രാജസേനൻ പറഞ്ഞു.എകെജി സെൻ്ററിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി.