പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവിനെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു

കൊല്ലം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ സൂരജിനെ കടയ്ക്കൽ പോലീസ് പിടികൂടി. ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച സൂരജ് പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുകയും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയുമായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയിൽ പെണ്‍കുട്ടിയുടെ വീടിന് സമീപം യുവാവിനെ കണ്ട നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.പെണ്‍കുട്ടിയോട് വീട്ടുകാര്‍ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

പലപ്പോഴും രാത്രിയിൽ പെണ്‍കുട്ടിയുടെ കടയ്ക്കലിലെ വീട്ടിലെത്തുകയും പല തവണ പീഡിപ്പിച്ചതായും പെൺകുട്ടി പറഞ്ഞു . മാസങ്ങളായി പ്രതി തന്നെ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമവും പോക്സോ വകുപ്പുകളും ചുമത്തി പോലീസ് കേസെടുത്തിരിക്കുന്ന സൂരജിനെ. കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു