ക്യാമറ കണ്ണ്, ട്രാഫിക് നിയമ ലംഘനങ്ങൾക്ക് ഇന്ന് മുതൽ പിഴ

തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറ കണ്ണ് തുറന്നു, രാവിലെ എട്ട് മണി മുതലുള്ള എല്ലാ ഗതാഗതനിയമ ലംഘനങ്ങൾക്ക് ഇന്ന് മുതൽ പിഴ ഈടാക്കും. കേന്ദ്ര നിയമമനുസരിച്ച് വിഐപികൾക്ക് ഇളവുണ്ടാകും. 692 ക്യാമറകളാണ് സംസ്ഥാനത്തുടനീളം സ്ഥാപിച്ചിരിക്കുന്നത്.12 വയസ്സിൽ താഴെയുള്ള ഒരു കുട്ടിക്ക് ഇരുചക്രവാഹനത്തിൽ മൂന്നാമത്തെയാളായി യാത്ര ചെയ്യാം. കേന്ദ്ര തീരുമാനം വരുന്നത് വരെ ഈ ഇളവുണ്ടാകും.

സുതാര്യവും മനുഷ്യ ഇടപെടൽ കുറക്കുന്നതും അപകടസാധ്യത ഇല്ലാത്തതുമായ ആധുനിക സംവിധാനം ഉപയോഗിച്ചു വാഹന പരിശോധനാ വേളകളിൽ ഉണ്ടാകുന്ന തർക്കങ്ങൾ, പരാതികൾ, അഴിമതി ആരോപണങ്ങൾ എന്നിവ ഒഴിവാക്കാനാക്കാനാണ് ഇത്തരത്തിൽ എഐ ക്യാമറകൾ സംസ്ഥാനത്തുടനീളം സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഓട്ടോമാറ്റിക് നമ്പർപ്ലേറ്റ് റെക്കഗ്നിഷൻ എന്നീ സാങ്കേതികവിദ്യ നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാകും കേരളം.

ഹെൽമെറ്റും സീറ്റ് ബെൽറ്റും ഇല്ലെങ്കിൽ 500 രൂപ വീതം പിഴ ഈടാക്കും. ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിക്കുകയാണെങ്കിൾ 2000 രൂപ പിഴ നൽകണം. അനധികൃത പാർക്കിംഗിന് 250 രൂപുയും, അമിത വേഗത്തിന് 1500 രൂപയുമാണ് പിഴ. നിയമലംഘനം ഓരോ തവണ ക്യാമറയിൽ പതിയുമ്പോഴും പിഴ ആവർത്തിച്ചുകൊണ്ടിരിക്കും.