ഇന്ത്യന്‍ സിനിമയില്‍ വലിയ ആരാധക വൃന്ധമുള്ള ആക്ഷന്‍ ത്രില്ലര്‍ സിനിമകളുടെ രാജാവാണ് ലോകേഷ് കനകരാജ്. മാനഗരത്തില്‍ തുടങ്ങി കൈതിയിലൂടെ ശ്രദ്ധിക്കപ്പെട്ട ലോകേഷ് സൂപ്പര്‍ താരങ്ങളായ വിജയിയെ നായകനാക്കി മാസ്റ്റര്‍, കമല്‍ഹാസനെ നായകനാക്കി വിക്രം എന്നീ സിനിമകൾക്ക് ശേഷം വിജയ് നായകനാകുന്ന ലിയോയുടെ പണിപ്പുരയിലാണ്.
തമിഴ് സിനിമ പ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന വന്‍ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രമാണ് ലിയോ. കശ്മീരിലെ ചിത്രീകരണത്തിന് ശേഷം ചെന്നൈയിലെ വൻ സെറ്റില്‍ അവസാനഘട്ട ചിത്രീകരണത്തിന്റെ തിരക്കിലാണ് ലോകേഷിപ്പോൾ.ബോളിവുഡ് താരം സഞ്ജയ് ദത്താണ് ചിത്രത്തിലെ വിജയ്‌യുടെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തൃഷയാണ് നായിക. മലയാളി താരം മാത്യു തോമസിന്‍റെ തമിഴിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് ലിയോ. അനിരുദ്ധാണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്. മനോജ് പരമഹംസയാണ് ക്യാമാറമാന്‍.
തമിഴിലെ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ലോകേഷിനെ കുറിച്ച് പറഞ്ഞ വാക്കുകൾ സിനിമപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായി. കഥാപാത്രങ്ങള്‍ക്ക് അതിമനോഹരമായ മരണമാണ് ലോകേഷിന്‍റെ സിനിമകളില്‍ കിട്ടാറുള്ളത്. അദ്ദേഹത്തിന്‍റെ സിനിമയില്‍ ഒരു മുഴുനീള റോള്‍ എനിക്ക് ആവശ്യമില്ല.ലോകേഷ് കനകരാജിന്‍റെ ചിത്രത്തില്‍ മരിക്കുന്ന റോള്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹമെന്ന് അനുരാഗ് കശ്യപ് വെളിപ്പെടുത്തി.
സംവിധായകരായ ഗൗതം മേനോന്‍, മിഷ്കന്‍, കോറിയോഗ്രാഫര്‍ സാന്‍ഡി എന്നിവര്‍ക്ക് പുറമെ, ബാബു ആന്‍റണി, മന്‍സൂര്‍ അലിഖാന്‍, പ്രിയാ ആനന്ദ്, അര്‍ജുന്‍ ഉൾപ്പെടെയുള്ള വമ്പന്‍ താരനിരയാണ് ലിയോ യിൽ.