ബെംഗളൂരു: മിക്കോ ലേഔട്ടിലെ അപാർട്മെന്റിൽ താമസിക്കുന്ന ഫിസിയോതെറാപ്പിസ്റ്റ് സെനാലി സെന്‍(39) അമ്മയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കേസിലാക്കി ഉച്ചയ്ക്ക് ഒരു മണിയോടെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സ്റ്റേഷനിലെത്തി താൻ അമ്മയെ കൊന്നെന്നും മൃതദേഹം ബാഗിലുണ്ടെന്നും യുവതി പറഞ്ഞു.പശ്ചിമബംഗാൾ സ്വദേശിയാണ് ഇവർ.
ഉറക്ക ഗുളികകൾ നൽകിയ ശേഷമാണ് അമ്മയെ കൊലപ്പെടുത്തിയത്.അമ്മയും മകളും തമ്മിൽ പ്രശ്നങ്ങൾ പതിവായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസിനോട് യുവതി പറഞ്ഞു..അപ്പാർട്മെന്റിൽ ഭർത്താവിനൊപ്പമാണ് സൊനാലി സെന്‍ താമസിച്ചിരുന്നത്. ഭര്‍തൃമാതാവും ഇവരോടൊപ്പം താമസിക്കുന്നുണ്ടായിരുന്നു. മറ്റൊരു റൂമിലായിരുന്ന ഇവർ കൊലപാതകം അറിഞ്ഞിരുന്നില്ലെന്നാണ് റിപ്പോർട്ട്. സംഭവ സമയത്ത് ഭർത്താവ് ഇവിടെ ഉണ്ടായിരുന്നില്ല.
കസ്റ്റഡിയിലെടുത്ത യുവതിയെഐപിസി 302 പ്രകാരം കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു