പ്രവാസിയുടെ ഭാര്യയെ 4 വർഷമായി പീഡിപ്പിക്കുന്ന ബസ് കണ്ടക്ടർ അറസ്റ്റിൽ

കണ്ണൂർ : പ്രവാസിയുടെ ഭാര്യയും മാതാവുമായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി സ്വർണവും പണവും കൈക്കലാക്കുകയും ചെയതെന്ന പരാതിയിൽ ബസ് കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 32 കാരിയുടെ പരാതിയിലാണ് 29കാരനായ അഖിലിനെ അഖിനെ അറസ്റ്റ് ചെയ്തത്.

അഖിൽ ഓടിക്കുന്ന ബസ്സിലെ സ്ഥിരം യാത്രക്കാരിയായ യുവതിയുമായി പരിചയപ്പെടുകയും പിന്നീട് സൗഹൃദമാകുകയും ചെയ്തു. ആശുപത്രി ജീവനക്കാരി ആയിരുന്ന യുവതിയോട് വയനാട്ടിലെ ഒരു സ്ഥാപനത്തിൽ റിസപ്ഷനിസ്റ്റ് ജോലി വാങ്ങി തരാമെന്ന വാഗ്‌ദാനത്തിൽ 2019 മുതൽ തന്നെ പീഡിപ്പിക്കുകയായിരുന്നു എന്ന് പരാതിക്കാരി പറയുന്നു.

ഇരുവരും ബന്ധപ്പെടുന്നത് ഫോണിൽ ചിത്രീകരിച്ച അഖിൽ ഭർത്താവിനെ കാണിക്കുമെന്നും നാണം കെടുത്തുമെന്നും കുടുംബബന്ധം തകർക്കുമെന്നും ഭീഷണിപ്പെടുത്തി പലപ്രാവശ്യം പലയിടങ്ങളിൽ കൂട്ടി കൊണ്ട് പോയി പീഡിപ്പിച്ചു. അഞ്ചു പവൻറെ സ്വർണാഭരണങ്ങളും ബാങ്കിൽ നിന്നും വായ്പ എടുപ്പിച്ച ഒരു ലക്ഷം രൂപയും കൈക്കലാക്കി അടുത്ത ബന്ധുക്കൾക്ക് നൽകിയെന്നും യുവതി പരാതിയിൽ പറയുന്നു.യുവതിയുടെ പരാതിയിൽ അഖിലിനെ കൂടാതെ ഇയാളുടെ മൂന്ന് ബന്ധുക്കൾക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

കണ്ണൂർ മക്രേരി സ്വദേശി ആണ് അഖിൽ. യുവതിയുടെ ഭർത്താവ് ഗൾഫിലാണ്