ഞങ്ങൾ വിവാഹം കഴിക്കണം, ഒരുമിച്ചു ജീവിക്കണം എന്നുള്ളത് ദൈവത്തിന്റെ നിയോഗം,ഉർവ്വശി

നായികയായും സഹനടിയായുമൊക്കെ അഭിനയ മികവ് കൊണ്ട് ഏവരെയും വിസ്മയിപ്പിച്ചിട്ടുള്ള താരമാണ് ഉർവ്വശി. വലിപ്പ ചെറുപ്പം നോക്കാതെ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാറുള്ള ഉർവ്വശിയുടെ വ്യക്തിജീവിതം പലപ്പോഴും ചർച്ചയായിട്ടുണ്ട്. നടൻ മനോജ് കെ ജയനുമായുള്ള വിവാഹവും വിവാഹമോചനവുമെല്ലാം പ്രേക്ഷകർക്ക് അറിയുന്നതാണ്.തന്റെ രണ്ടാം വിവാഹത്തെ കുറിച്ച് ഉർവ്വശി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

ജീവിതത്തിൽ ഓരോ ഘട്ടങ്ങളുണ്ടാകും. അത് മറികടക്കാനുള്ള ആത്മവിശ്വാസം നൽകാൻ അനുഭവങ്ങൾ മാത്രമാണ് ഉണ്ടാവുക. നമ്മളെക്കാൾ ദുഃഖം അനുഭവിക്കുന്നവരെ കാണുമ്പോൾ നമ്മൾ അത്രത്തോളം ആയിട്ടില്ലല്ലോ എന്നോർത്ത് ആശ്വാസം തോന്നും. എന്നാൽ തീർച്ചയായും മായ്ക്കാൻ പറ്റാത്ത ചിലതുണ്ട്. അതാണ് ജനനവും മരണവും വിവാഹവുമെന്ന് ഉർവ്വശി പറയുന്നു.

അധികം ആരെയും അറിയിക്കാതെ 2013 ന് നവംബറിൽ ആയിരുന്നു ശിവപ്രസാദുമായുള്ള വിവാഹം നടന്നത്.ഒരു സ്വകാര്യത വേണമെന്ന് തോന്നിയതുകൊണ്ടാണ് വിവാഹക്കാര്യം അധികമാരെയും അറിയിക്കാതിരുന്നത്. ജീവിതത്തെ കുറിച്ച് കൂടുതൽ സംസാരിക്കുന്നത് അദ്ദേഹത്തിനും കുടുംബത്തിനും ഇഷ്ടമായിരുന്നില്ല.വളരെകാലമായി അറിയുന്ന വ്യക്തിയായിട്ടും എന്തുകൊണ്ടാണ് വിവാഹത്തിലേക്ക് എത്താൻ ഇത്ര വൈകിയത് എന്ന് ചോദിച്ചാൽ ഇതൊക്കെ നിയോഗങ്ങൾ ആണ്.ഞാൻ ഈശ്വരനിൽ വിശ്വസിക്കുന്നു. അത് ഇത്രയും കാലം എടുക്കണം എന്നുള്ളത് ഈശ്വര നിയോഗം ആണ്.

എല്ലാം ദൈവത്തിന്റെ തീരുമാനം ആണ്. അദ്ദേഹം ഇത്രകാലം വിവാഹം ചെയ്യാതെ ഇരുന്നതും. ഇത്രയും കാലങ്ങൾക്ക് ശേഷം ഞങ്ങൾ വിവാഹം കഴിക്കണം, ഒരുമിച്ചു ജീവിക്കണം എന്നൊക്കെ ഉള്ളത് ദൈവത്തിന്റെ നിയോഗം മാത്രമാണ്.സിനിമയിലേക്ക് എത്തുമെന്ന് ഒരിക്കൽ പോലും ഞാൻ ചിന്തിച്ചിരുന്നില്ല. ഒരു ടീച്ചർ ആകുമെന്നാണ് മനസ്സിൽ കരുതിയിരുന്നത് . നടി ആയി കിട്ടിയ ജീവിതം ബോണസാണ്. സിനിമ സംതൃപ്തി മാത്രമേ തന്നിട്ടുള്ളൂ. അതിനിടയിൽ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ അത് തന്റെ പ്രശ്‌നം കൊണ്ടാണ്. സിനിമ ഒരിക്കലും തനിക്ക് വേദന തന്നിട്ടില്ല.

സിനിമയാണ് സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ സുരക്ഷിതമായ മേഘലയെന്നാണ് എനിക്ക് തോന്നുന്നത്. മറ്റൊരു ജോലിയിൽ ഇത്ര സുരക്ഷയുണ്ടാകുമെന്ന് വിശ്വസിക്കുന്നില്ല. നമ്മൾ എങ്ങനെയാണോ അതനുസരിച്ചായിരിക്കും എല്ലായിടത്തും നമ്മളോടുള്ള പെരുമാറ്റം. സിനിമ എന്നും സേഫാണെന്നാണ് തന്റെ അഭിപ്രായം.ഗ്ലാമറായിട്ടുള്ള കഥാപാത്രങ്ങൾ കംഫർട്ടബിൾ അല്ലാത്തത് കൊണ്ട് ചെയ്യാറില്ല. സഭ്യത വിടുന്ന കഥാപാത്രങ്ങളും ഏറ്റെടുക്കാറില്ല.  ഹ്യൂമർ ചെയ്യാനുള്ള കഴിവ് കുടുംബത്തിൽ നിന്ന് ലഭിച്ചതാകും. ഉർവ്വശി പറഞ്ഞു

തമിഴിലും മലയാളത്തിലുമായി വീണ്ടും സജീവമാവുകയാണ് താരം.