26 വർഷത്തിനിടെ ഈജിപ്റ്റ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ സമൂഹത്തിന്റെ സ്വീകരണം ഏറ്റുവാങ്ങി

. കെയ്‌റോ : രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഈജിപ്റ്റിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കെയ്‌റോയിൽ ആഘോഷപൂർവ്വമായ സ്വീകരണം നൽകി.കെയ്‌റോയിൽ നരേന്ദ്ര മോദിയെ ഈജിപ്റ്റ് പ്രധാനമന്ത്രി മുസ്തഫ മദ്ബൂലി നേരിട്ടെത്തി ഔദ്യോഗികമായി സ്വീകരിച്ചു  അമേരിക്കൻ സന്ദർശനത്തിന് ശേഷമുള്ള മടക്കയാത്രയ്ക്കിടെയാണ് മോദിയുടെ ഈജിപ്റ്റ് സന്ദർശനം. പ്രധാനമന്ത്രി കെയ്‌റോയിൽ പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസിയുമായി കൂടിക്കാഴ്ച നടത്തി.

കഴിഞ്ഞ 26 വർഷത്തിനിടെ ഈജിപ്റ്റ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. മോദി പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായാണ് ഈജിപ്റ്റ് സന്ദർശിക്കുന്നത്.ഇന്ന് ഞായറാഴ്ച രാവിലെ പ്രമുഖ മസ്ജിദായ അൽ ഹക്കിം മോദി സന്ദർശിക്കും. അരമണിക്കൂർ നേരം പ്രധാനമന്ത്രി അവിടെ ചിലവഴിക്കും. ഒപ്പം ഒന്നാം ലോകമഹായുദ്ധത്തിൽ മരിച്ച ഇന്ത്യൻ സൈനികരുടെ ഹീലിയോപൊലിസ് സ്മാരകത്തിൽ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിക്കും.