ഇത് അനാവശ്യമാണ് ഹൈബി,നിരവധി ഘടകങ്ങളാണ് തിരുവനന്തപുരം തലസ്ഥാനമായതിനു പിന്നിൽ

തിരുവനന്തപുരം: എറണാകുളം ജില്ലയെ കേരളത്തിന്റെ തലസ്ഥാനമാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം എംപി ഹൈബി ഈഡൻ പാർലമെന്റിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിനെ എതിർത്ത് കോൺഗ്രസ് നേതാവ് കെ.എസ് ശബരിനാഥൻ.ഇപ്പോൾ ഈ ചർച്ച അനാവശ്യമാണ്. തിരുവനന്തപുരത്തെ കേരളത്തിന്റെ തലസ്ഥാനനഗരിയാക്കിയതിൽ പല ഘടകളുമുണ്ട്.മറ്റ് ഗൗരവമേറിയ വിഷയങ്ങളിൽ നിന്നും ഈ വിഷയം ശ്രദ്ധ തിരിക്കുമെന്നും ശബരിനാഥൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഈ നിർദ്ദേശം അപ്രായോഗികമാണെന്ന് കേന്ദ്രത്തിന് അയച്ച ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുറിച്ചു. 1954 ആണ് കേരളത്തിന്റെ തലസ്ഥാനമായി തിരുവനന്തപുരം തന്നെ വേണമെന്ന് നിലപാടെടുത്തത്. ആ സാഹചര്യം തന്നെയാണ് ഇപ്പോഴും നിലനിൽക്കുന്നതെന്ന് സംസ്ഥാന സർക്കാർ നിലപാടെടുത്തു.പാർലമെന്റിൽ ഇക്കഴിഞ്ഞ മാർച്ചിൽ അവതരിപ്പിച്ച ബില്ലിലാണ് ഹൈബി ഈഡൻ ഈ ആവശ്യം ഉന്നയിച്ചത്.

സംസ്ഥാനത്തിന്റെ വടക്കൻ ജില്ലയിലുള്ളവർക്ക് തെക്കേ അറ്റത്തുള്ള തലസ്ഥാവത്തെ വന്ന കാര്യങ്ങൾ സാധിച്ചെടുക്കാൻ ഏറെ ബുദ്ധിമുട്ടാണെന്ന് ഹൈബി ഈഡൻ തന്റെ ബില്ലിൽ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ഭൂഘടന അനുസരിച്ച്‌ എറണാകുളത്തെ തലസ്ഥാനമാക്കണമെന്നാണ് ഹൈബി ഈഡൻ സ്വകാര്യ ബിൽ അവതരിപ്പിച്ചത്.

ഇപ്പോൾ അനുചിതമല്ലാത്ത അനാവശ്യമായ ഒരു കാര്യമാണ് ഈ തലസ്ഥാന മാറ്റത്തിലൂടെ ഹൈബി ഈഡൻ അവതരിപ്പിക്കുന്നത് എന്ന് ശശി തരൂർ പ്രതികരിച്ചു