അയര്‍ലൻഡിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന മലയാളി യുവതി കുത്തേറ്റ് മരിച്ചു

ഡബ്ലിൻ: അയർലൻഡിലെ കോര്‍ക്കില്‍ മലയാളി യുവതി കുത്തേറ്റ് മരിച്ചു. പാലക്കാട് സ്വദേശിനിയായ ദീപ (38) വിൽട്ടൺ കാര്‍ഡിനാള്‍ കോര്‍ട്ടിലെ വീട്ടില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു കൊല്ലപ്പെട്ടത്.വാക്കേറ്റത്തെ തുടർന്ന് ഭർത്താവ് ദീപയെ കുത്തുകയായിരുന്നു.

ദീപ ഏകദേശം ഒരു വർഷം മുൻപാണ് അയർലൻഡിൽ എത്തിയത്.കോർക്കിൽ അക്കൗണ്ടന്‍റ് ആയി ജോലി ചെയ്യുകയായിരുന്നു.ദമ്പതികൾക്ക് അഞ്ച് വയസുള്ള മകനുമുണ്ട്.സംഭവസമയത്ത് കുട്ടി വീട്ടിലുണ്ടായിരുന്നില്ല.ഡിപെൻഡന്‍റ് വിസയിൽ നാല് മാസം മുൻപെത്തിയ ഭർത്താവിന് ജോലി ആയിരുന്നില്ല..സംഭവത്തിൽ ദീപയുടെ ഭർത്താ് റെജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

നിരവധി വിദേശീയർ താമസിക്കുന്ന പ്രദേശത്ത് നിന്നും ഇത്തരം ഒരു വാർത്ത കേൾക്കേണ്ടി വന്നത് സങ്കടകരമാണെന്ന് ഫിയാന ഫെയിൽ കൗൺസിലർ ഫെർഗൽ ഡെന്നിഹി പ്രതികരിച്ചു. വെള്ളിയാഴ്ച രാത്രി 10 മണിയ്ക്ക് വിവരം ലഭിച്ചതിനെത്തുടർന്ന് അത്യാഹിത വിഭാഗങ്ങൾ സംഭവ സ്ഥലത്തേക്ക് എത്തുമ്പോഴേയ്ക്കും യുവതിയുടെ മരണം സംഭവിച്ചിരുന്നു.