കർക്കടക വാവുബലിയ്ക്കായി തിരുനെല്ലി ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി.വയനാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ തിരുനെല്ലി വിഷ്ണു ക്ഷേത്രം പിതൃക്കൾക്ക് ബലി അർപ്പിക്കുന്നതിനായുള്ള ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതാണ്.ദക്ഷിണകാശി എന്നും ദക്ഷിണ ഗയ എന്നും അറിയപ്പെടുന്ന പുരാതന ക്ഷേത്രമാണ് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം.വൈകിട്ട് മൂന്ന് മുതൽ തിരുനെല്ലിയിലേക്ക് സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു