സൂപ്പർസ്റ്റാർ വിജയ് യുടെ മകൻ സഞ്‌ജയ്‌ സിനിമയിൽ നായകനാകുന്നു

സൂപ്പർസ്റ്റാർ വിജയ് യുടെ മകൻ സഞ്‌ജയ്‌ സിനിമയിൽ നായകനായി അരങ്ങേറുന്നു. ദേവയാനിയുടെ മകള്‍ ഇനിയയായിരിക്കും ചിത്രത്തില്‍ നായികയാകുക.അജിത്തിനെ നായകനാക്കി ദേവയാനിയുടെ ഭര്‍ത്താവ് രാജകുമാര്‍ 1999ല്‍ സംവിധാനം ചെയ്ത നീ വരുവായ് എന്ന ചിത്രം ഹിറ്റായിരുന്നു.

അജിത്തിന്റെ നീ വരുവായ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം മകള്‍ ഇനിയയെ നായികയാക്കിയും വിജയ്‍യുടെ മകൻ സഞ്‍ജയയെ നായകനാക്കിയും ഒരുക്കാനാണ് രാജകുമാരൻ ആലോചിക്കുന്നത്.സജ്ഞയ്ക്ക് സംവിധാനമാണ് താൽപര്യം. ചില ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുണ്ട്.ഇനിയ ബിരുദ വിദ്യാര്‍ഥിനിയാണ്.വിജയ് യുടെ രാഷ്ട്രീയ പ്രവേശന ചര്‍ച്ചകള്‍ സജീവമായികൊണ്ടിരിക്കുന്നതിനിടെയാണ് മകൻ ജേസണ്‍ സഞ്‍ജയ് നായകനാകുന്ന സിനിമയുടെ വാർത്ത വരുന്നത്.

ലോകേഷ് കനകരാജിനൊപ്പം കൈകോർക്കുന്ന ‘ലിയോ’ എന്ന ചിത്രം കൂടി കഴിഞ്ഞാൽ വിജയ് രാഷ്ട്രീയത്തിൽ സജീവമാകും എന്ന തരത്തിൽ ചർച്ചകൾ പുരോഗമിക്കുന്നു.2023 ഒക്ടോബർ 19ന് ‘ലിയോ’ ലോകമെമ്പാടും റിലീസ് ചെയ്യും