ഭൗതീക ശരീരം ഇന്ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തെത്തിക്കും, ദർബാർ ഹാളിൽ പൊതു ദർശനത്തിന് വെയ്ക്കും

തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ഉച്ചയോടെ പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിക്കും.ദർബാർ ഹാൾ, അദ്ദേഹം സ്ഥിരമായി പോകുന്ന പള്ളി, കെ. പി. സി.സി എന്നിവിടങ്ങളിലെ പെതുദർശനത്തിനു ശേഷം ജഗതിയിലെ വീട്ടിലേക്ക് രാത്രി എത്തിക്കും.

നാളെ, ബുധനാഴ്ച രാവിലെ ഏഴിന് എംസി റോഡ് വഴി വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും.. തിരുനക്കര മൈതാനത്ത് പൊതു ദർശനത്തിന് വെക്കും. വൈകുന്നേരം പുതുപ്പള്ളിയിലും ന​ഗരം ചുറ്റി വിലാപ യാത്രയും നടക്കും.മറ്റന്നാൾ, ജൂലൈ 20ന് ഉച്ചയ്ക്ക് 2 മണിക്ക് പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളിയിൽ സംസ്കരിക്കും.

ഉമ്മൻചാണ്ടിയോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് ഇന്ന് അവധിയും രണ്ട് ദിവസത്തെ ദുഖാചരണവും പ്രഖ്യാപിച്ചു.ബെംഗളൂരുവിലെ ആശുപത്രിയിൽ അർബുദത്തിന് ചികിത്സയിലിരിക്കെ പുലർച്ചെ 4.25നായിരുന്നു ഉമ്മൻ ചാണ്ടിയുടെ മരണം.ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായിരുന്നതിന്റെ റെക്കോർഡ് ഉമ്മൻചാണ്ടിയുടെ പേരിലാണ്.1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്ന് തുടർച്ചയായി 12 തവണ അദ്ദേഹം നിയമസഭയിലെത്തി.അരനൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്നു.രണ്ടു ടേമുകളിലായി ഏഴ് വർഷം മുഖ്യമന്ത്രിയായിരുന്നു ഉമ്മൻചാണ്ടി