നഷ്ടമായത് ജനകീയ അടിത്തറയുള്ള നേതാവിനെ. രാഹുൽ ഗാന്ധി

ബാംഗ്‌ളൂർ : ഉമ്മൻചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായത് ജനകീയ അടിത്തറയുള്ള നേതാവിനെയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.വിശാല പ്രതിപക്ഷ യോഗത്തിനായി ബംഗ്ലൂരുവിലുള്ള രാഹുൽ െബംഗളുരു ഇന്ദിരാനഗറിലെ ടി.ജോണിന്റെ വസതിയിലെത്തിയാണ് അന്ത്യോപചോരം അർപ്പിച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ഗാന്ധി, ‌കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി.കെ ശിവകുമാര്‍, കെ.സി. വേണുഗോപാല്‍ തുടങ്ങിയവരും അന്ത്യോപചോരം അർപ്പിച്ചു.രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും വിതുമ്പിയ ഭാര്യ മറിയാമ്മയെയും മകളെയും ചേർത്തുപിടിച്ചാശ്വസിപ്പിച്ചു.

ബംഗളുരുവിലെ ചിന്മയ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.30 ഓടെയായിരുന്നു അന്ത്യം. 79 വയസായിരുന്നു. തൊണ്ടയിലെ അർബുദ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെ ന്യൂമോണിയ ബാധിച്ചതാണ് അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി വഷളാക്കിയത്