ഇടുക്കി: ആറ് വയസ്സുകാരനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്ന കേസിലെ പ്രതിക്ക് വധ ശിക്ഷ. സഹോദരനെ കൊന്ന ശേഷം സഹോദരിയെ പീഡിപ്പിച്ച കേസിലാണ് വിധി. ഇടുക്കി ആമക്കണ്ടത്ത് 2021 ഒക്ടോബർ-3നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.സഹോദരനെ കൊന്ന ശേഷം സഹോദരിയെ പീഡിപ്പിക്കുകയായിരുന്നു.
ആനച്ചാല്‍ ആമക്കണ്ടം സ്വദേശിയായ കുട്ടിയെയാണ് ബന്ധു കൊലപ്പെടുത്തിയത്.കുട്ടികളുടെ അമ്മയുടെ സഹോദരിയുടെ ഭർത്താവാണ് പ്രതി. കുട്ടിയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയും 14 വയസ്സുള്ള സഹോദരിയെ പീഡിപ്പിക്കുകയും ചെയ്തതാണ് കേസ്.അടുത്തടുത്ത വീടുകളിൽ താമസിക്കുന്ന ഇവരുടെ അതിർത്തി തർക്കമാണ് പ്രശ്നങ്ങൾക്ക് തുടക്കം.
കുട്ടിയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയും 14 വയസ്സുള്ള സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത കേസിൽ വധ ശിക്ഷയും മറ്റ് നാല് കേസുകളിൽ മരണം വരെ തടവും കോടതി വിധിച്ചു.10 ലക്ഷത്തോളം രൂപ പിഴയും പിഴയൊടുക്കിയില്ലെങ്കിൽ കൂടുതൽ തടവും കോടതി വിധിച്ചു.ഇടുക്കി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. ആകെ 92 വർഷമാണ് തടവ്.