മമ്മൂട്ടിയും വൈശാഖും മിഥുൻ മാനുവലും ഒന്നിക്കുന്ന ഏറ്റവും വലിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മെഗാസ്റ്റാർ മമ്മൂട്ടി നിർമ്മിച്ച്‌ തിയേറ്ററിൽ എത്തിച്ച വമ്പൻ ഹിറ്റ് ചിത്രങ്ങളായിരുന്നു റോഷാക്കും , നൻ പകൽ നേരത്ത് മയക്കവും.ഇപ്പോഴിതാ മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന മമ്മൂട്ടിയും വൈശാഖും മിഥുൻ മാനുവലും ഒന്നിക്കുന്ന ഏറ്റവും വലിയ ചിത്രം അണിയറയിൽ ഒരുങ്ങുകയാണെന്ന വാർത്തകളാണ് വരുന്നത്.

സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ പോക്കിരിരാജ, മധുര രാജ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി- വൈശാഖ് ടീം ഒന്നിക്കുന്ന വമ്പൻ സിനിമയുടെ പ്രാരംഭ ജോലികൾ തുടങ്ങി.മമ്മൂട്ടി ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ ബസൂക്കയുടെ ചിത്രീകരണത്തിലാണ്.ജിയോ ബേബി ഒരുക്കിയ കാതൽ, റോബി വർഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്‌ക്വാഡ് എന്നിവയാണ് മമ്മൂട്ടി നായകനായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ.

ആട് ഒരു ഭീകര ജീവിയാണ്, ആൻ മരിയ കലിപ്പിലാണ്, അലമാര, ആട് 2 , അർജന്റീന ഫാൻസ്‌ കാട്ടൂർകടവ്, അഞ്ചാം പാതിര എന്നിവയാണ് മിഥുൻ മാനുവൽ തോമസ് ഒരുക്കിയ ചിത്രങ്ങൾ.മിഥുൻ മാനുവലിന്റെ ഏറ്റവും പുതിയ ജയറാം ചിത്രമായ “എബ്രഹാം ഓസ്‍ലർ” ൽ മമ്മൂട്ടി അതിഥി വേഷത്തിലും അഭിനയിക്കുമെന്ന് വാർത്തകളുണ്ട്.

ഇന്ന് മലയാളത്തിന്റെ അഭിമാന താരമായ ഏറ്റവും വലിയ ഹിറ്റുകൾ സമ്മാനിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടിക്ക് തുടക്ക കാലത്ത് നേരിടേണ്ടി വന്ന നിരവധി കയ്‌പേറിയ അനുഭവങ്ങളുണ്ട്.പ്രമുഖ ടെലിവിഷന്‍ ജേണലിസ്റ്റ് കരണ്‍ ഥാപ്പര്‍ ബിബിസിക്ക് വേണ്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ അഭിമുഖത്തില്‍ അതേകുറിച്ച് മമ്മൂട്ടി വികാരാധീനനായി സംസാരിക്കുന്നുണ്ട്.

“എണ്‍പതുകള്‍ എന്റെ കരിയറിലെ വളരെ മോശം കാലമായിരുന്നു. ഒരു തിരിച്ചുവരവ് ഞാന്‍ പ്രതീക്ഷിച്ചില്ല. ഒരുപാട് അപമാനിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ അതേക്കുറിച്ച് അല്പം സന്തോഷം തോന്നുന്നുണ്ടെങ്കിലും എന്റെ അനുഭവം വളരെ വേദനിപ്പിക്കുന്നതായിരുന്നു. ഒരു നടനെന്ന നിലയില്‍ ആളുകള്‍ എന്നെ തരംതാഴ്ത്തി. പക്ഷേ, എനിക്ക് പുനര്‍ജന്മം ഉണ്ടായി.
എല്ലാം അവസാനിച്ചു എന്ന് കരുതിയ സമയത്ത് ചാരത്തില്‍ നിന്നുയര്‍ന്നു വന്നതുപോലെ റീ ബെര്‍ത്ത് സംഭവിച്ചു. എല്ലാം നഷ്ടപ്പെടുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ എല്ലാവരും ശ്രമിക്കും. എന്റെ ശ്രമം വിജയം കണ്ടു. എല്ലാം നഷ്ടപ്പെട്ടെന്ന് തോന്നിയ സമയത്ത് സിനിമ വിട്ട് മറ്റെന്തെങ്കിലും ചെയ്താലോ എന്നുവരെ ചിന്തിച്ചിട്ടുണ്ട്.”

സഹനടനിൽ തുടങ്ങി നായകനിൽ തിളങ്ങിയ മമ്മൂട്ടി സുപ്പർ സ്റ്റാർ മെഗാ സ്റ്റാർ പദവികൾക്കപ്പുറം ഏതു തരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍ കഴിവുള്ള നടനാണ് താനെന്ന് പല വട്ടം തെളിയിച്ചിട്ടുണ്ട്