പോലീസിന്റെ ജാഗ്രതക്കുവ്, പ്രതിപക്ഷം,ഞങ്ങളും രക്ഷിക്കാൻ കഴിയാഞ്ഞതിൽ മാപ്പ്,ഞങ്ങളും മാതാപിതാക്കളാണ്, പോലീസ്

തിരുവനന്തപുരം: ആലുവയിൽ അഞ്ചുവയസ്സുകാരിയുടെ കൊലപാതകത്തിൽ പോലീസിന് ജാഗ്രതക്കുറവുണ്ടായി എന്ന വിമർശനത്തിന് മറുപടിയുമായി പോലീസിന്റെ ഫേസ് ബുക്ക് പോസ്റ്റ്.ആലുവ പട്ടണത്തില്‍ തന്നെ കുട്ടിയുണ്ടായിരുന്നു. എന്നിട്ടും കുട്ടിയെ കണ്ടുപിടിക്കുന്നതില്‍ കുറ്റകരമായ അനാസ്ഥയുണ്ടായി. കുഞ്ഞുങ്ങള്‍ക്ക് പോലും സംരക്ഷണമില്ലാത്ത അവസ്ഥയിലേക്ക് നാട് പോകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

രൂക്ഷമായ വിമർശനങ്ങൾ ഉയർന്നതോടെയാണ് പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

“‘കണ്ണീർപൂക്കളെപ്പോലും കൂരമ്പുകളാക്കുന്നവരോടാണ് .. !! ഇന്നലെ വൈകുന്നേരം 7 മണിക്ക് പരാതി ലഭിക്കുന്നതുമുതൽ പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിരുന്നു. ആ കുഞ്ഞിനെ ജീവനോടെ മാതാപിതാക്കൾക്കരികിൽ എത്തിക്കുകയെന്നതായിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. CCTV ദൃശ്യങ്ങൾ ശേഖരിച്ചു പരമാവധി വേഗത്തിൽ പ്രതിയെ തിരിച്ചറിയാനായി. രാവിലെ തന്നെ പ്രതിയെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആ കുഞ്ഞിനെ ജീവനോടെ മാതാപിതാക്കൾക്കരിലെത്തിക്കാൻ ആയില്ലെന്നത് നിങ്ങളെപ്പോലെ തന്നെ ഓരോ പോലീസുദ്യോഗസ്ഥനും വേദനയാണ്. കാരണം ഞങ്ങളും മാതാപിതാക്കളാണ്. ആ വേദനയാണ് ഈ ആദരാഞ്ജലി പോസ്റ്റിലൂടെ ഞങ്ങൾ പങ്കുവെച്ചിരിക്കുന്നത്.’

മകളേ മാപ്പ് എന്ന് പറഞ്ഞ് തലയൂരാൻ പോലീസിന് കഴിയില്ല. സ്ത്രീകളുടേയും കുട്ടികളുടെയും കാര്യത്തിൽ നിരന്തരമായ വീഴ്ചകളാണ് പോലീസിന്റെ ഭാഗത്ത് ഉണ്ടാകുന്നത്.ആലുവ മാര്‍ക്കറ്റിന് സമീപം ഇത്തരം മദ്യപാനം നടക്കുന്നുണ്ടെന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ആലുവ ടൗണിൽ പോലീസ് കൃത്യമായ പെട്രോളിങ് നടത്തിയിരുന്നെങ്കിൽ ആക്ഷേപം ഉണ്ടാകില്ലായിരുന്നു.ആലുവ എംഎൽഎ അൻവർ സാദത്ത് വിമർശിച്ചു.

കുട്ടിയെ കാണാതായി 21 മണിക്കൂറുകള്‍ക്ക് ശേഷമാണ് മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ ആലുവ മാര്‍ക്കറ്റിന് പിറകിലെ കാടുമൂടിയ സ്ഥലത്ത് മാലിന്യക്കൂമ്പാരത്തിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് ആലുവ കെഎസ്ആർടിസി ഗാരേജിന് സമീപം മുക്കാട്ട് പ്ലാസയിൽ താമസിക്കുന്ന ബിഹാർ സ്വദേശികളുടെ മകളെ കാണാതായത്. അന്വേഷണത്തിൽ പ്രതി അഫസാഖ് ആലം തട്ടികൊണ്ടുപോയതായി കണ്ടെത്തി.

പ്രതി അഫസാഖ് ആലമിനൊപ്പം പെൺകുട്ടി ഗാരേജ് ബസ് സ്റ്റോപ്പിലേക്ക് നടന്നുപോകുന്ന സിസിടിവി ദൃശ്യം പോലീസിന്‌ ലഭിച്ചിരുന്നു.ഇന്നലെ രാത്രി 11 മണിക്ക്‌ ആലുവ തോട്ടയ്ക്കാട്ടുകരയിൽ നിന്ന്‌ ആലുവ ഈസ്റ്റ്‌ പോലീസ്‌ ഇയാളെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. കുട്ടിയെ കൊണ്ടുപോയി ഫ്രൂട്ടി വാങ്ങി നൽകിയെന്നും പിന്നീട് കുട്ടിയെ കണ്ടില്ലെന്നും സക്കീർ എന്നയാൾക്ക് കൈമാറിയെന്നും പരസ്പര വിരുദ്ധമായാണ് മദ്യലഹരിയിലായിരുന്ന പ്രതി പോലീസിനോട് പറഞ്ഞത്.കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.