ബൂത്ത് സന്ദർശനത്തിനിടെ വഴുതിവീണ കെ സുരേന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കാസർകോട്: വോർക്കാടിയിൽ ബൂത്ത്‌ തല സന്ദർശനത്തിനിടെ വഴുതി വീണ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർകോട് നിശ്ചയിച്ചിരുന്ന പരിപാടികൾ റദ്ദാക്കി.ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തുന്ന ഗൃഹസമ്പർക്ക പരിപാടിക്കിടെയാണ് അപകടം സംഭവിച്ചത്.

സുരേന്ദ്രന്റെ കാൽമുട്ടിലെ ലിഗ്മെന്റിന് പരിക്കേറ്റതായും പരിക്ക് ഗുരുതരമല്ലെന്നുമാണ് റിപ്പോർട്ട്.