കൽപ്പറ്റ: എംപി സ്ഥാനം പുനസ്ഥാപിച്ചതിന് ശേഷം രാഹുൽ ഗാന്ധി രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തി.സ്വന്തം മണ്ഡലത്തിലെത്തുന്ന രാഹുലിന് ആവേശോജ്വലമായ സ്വീകരണമാണ് പാർട്ടി ഒരുക്കിയിരിക്കുന്നത്.
ച്ചയ്ക്ക് ശേഷം നടക്കുന്ന കൽപ്പറ്റ നഗരത്തിലെ ആദ്യ പരിപാടിയിൽ പങ്കെടുക്കാൻ കാൽ ലക്ഷത്തോളം പ്രവർത്തകരെ വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി അണിനിരത്തും.എംപിയുടെ കൈത്താങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച 9 വീടുകളുടെ താക്കോൽ ദാനവും രാഹുൽ ഗാന്ധി നിർവഹിക്കും.
എഐസിസി , കെപിസിസി നേതാക്കളെല്ലാം ഇന്ന് കൽപ്പറ്റയിലെത്തും. നാളെ മാനന്തവാടിയിലും കോടഞ്ചേരിയിലുമാണ് പരിപാടികൾ. മാന്തവാടിയിൽ രാവിലെ 11 ന് നല്ലൂർനാട് അംബേദ്ക്കർ മെമ്മോറിയൽ കാൻസർ സെന്ററിന്റെ എച്ച്ട്ടോ കണക്ഷന്റെ ഉദ്‌ഘാടനം രാഹുൽ നിർവഹിക്കും ശേഷം വൈകുന്നം ആറരയോടെ കോടഞ്ചേരിയിലെ കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്ററിന്റെ ശിലാസ്ഥാപനവും നിർവഹിക്കും.