ജയ്ക്ക് സി തോമസ് ഹാട്രിക് നേടും,കൂടാതെ അപ്പനോടും മകനോടും തോറ്റു എന്ന പേരും,കെ മുരളീധരന്‍ എംപി

കോഴിക്കോട്: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാർത്ഥി ജയ്ക്ക് സി തോമസിന് ഹാട്രിക് കിട്ടുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി.കൂടാതെ അപ്പനോടും മകനോടും തോറ്റു എന്ന പേരും ലഭിക്കുമെന്നും ,കെ മുരളീധരന്‍ എംപി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് സിപിഎം നടത്തുന്നത് തറ പ്രചരണമാണ്. ഉമ്മന്‍ ചാണ്ടിക്ക് എല്ലാ ചികിത്സയും നല്‍കിയതാണ്. മറ്റു നേട്ടങ്ങളൊന്നും പറയാനില്ലാത്തതു കൊണ്ടാണ് ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നത്. ജനം അത് തള്ളുമെന്നും കോണ്‍ഗ്രസ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്‍ തന്നെ ജയിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

കരിമ്പട്ടികയിൽപെടാത്ത കമ്പനികളില്‍നിന്ന് എല്ലാ രാഷ്ട്രീയക്കാരും പണം സ്വീകരിക്കാറുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു.മാസപ്പടി വിവാദത്തില്‍ മാധ്യമവാര്‍ത്തകളുടെ മാത്രം അടിസ്ഥാനത്തില്‍ എടുത്തുചാടി മറുപടി പറയാന്‍ കഴിയില്ലെന്നും കാള പെറ്റു എന്ന് കേട്ടാല്‍ കയറെടുക്കുന്ന പരിപാടി കോണ്‍ഗ്രസിനില്ലെന്നും അദ്ദേഹം പറഞ്ഞു.