അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു

തിരുവനന്തപുരം: കല്ലമ്പലത്ത് അജ്ഞാത വാഹനം ഇടിച്ച് കാൽനടയാത്രക്കാരൻ കൊല്ലപ്പെട്ടു. നെയ്യാറ്റിൻകര സ്വദേശി രാജൻ (70) ആണ് മരിച്ചത്. കടുവാപള്ളിക്ക് സമീപം വഴിയോര കച്ചവടം നടത്തിയിരുന്ന ആളാണ് രാജൻ. ഇന്നലെ രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്.

കല്ലമ്പലം ജങ്ഷന് സമീപത്ത് വച്ചാണ് അപകടം നടന്നത്. ഏത് വാഹനമാണ് ഇടിച്ചതെന്ന് വ്യക്തമായിട്ടില്ല. ഇടിച്ച വാഹനം നിർത്താതെ പോയി. ശരീരത്തിലൂടെ വാഹനം കയറിയിറങ്ങിയ നിലയിലായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.