അഞ്ചാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

കായംകുളം:വള്ളികുന്നം വട്ടയ്ക്കാട് സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. സംഭവത്തിൽ ബീഹാർ സ്വദേശി കുന്തൻകുമാറിനെ (27) അറസ്റ്റ് ചെയ്തു. കുട്ടിയുടെ കരച്ചിൽ കേട്ടുവന്ന നാട്ടുകാരാണ് യുവാവിനെ പിടികൂടി വള്ളികുന്നം പോലീസിനെ ഏൽപ്പിച്ചത്