‘കിം​ഗ് ഓഫ് കൊത്ത’ മൂന്ന് മണിക്കൂർ റെസ്റ്റില്ലാതെ കയ്യടിയ്ക്കാനുള്ള ഊർജം ഉണ്ടെങ്കിലേ തിയേറ്ററിലേക്ക് പോകാവൂ

ദുൽഖർ സൽമാന് മാസ്സ് പറ്റില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് കിം​ഗ് ഓഫ് കൊത്തയെന്ന് പ്രേക്ഷകർ പറയുന്നു.  ഇത് കൊത്തയാണ്, ഇവിടെ ഞാൻ പറയുമ്പോൾ പകൽ, ഞാൻ പറയുമ്പോൾ രാത്രി’ കിരീടവും ചെങ്കോലും ഇല്ലാത്ത രാജാവായി കൊത്തയിൽ വാഴുന്നു ദുൽഖർ സൽമാൻ. റിലീസിന് മുൻപെ പ്രീ ബുക്കിം​ഗ് റെക്കോർഡുകൾ തകർത്ത, മാസ്സും ആക്ഷനും കൂടിക്കലർന്ന ഒരു മുഴുനീള എന്റർടെയ്നറാണ് ‘കിം​ഗ് ഓഫ് കൊത്ത’.

ദുല്‍ഖറിനെ പ്രേക്ഷകർ ഇതുവരെ കാണാത്ത ​ഗെറ്റപ്പിലെത്തുന്ന ചിത്രം 50തോളം രാജ്യങ്ങളിൽ 2500ലധികം സ്ക്രീനുകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്.ജോഷിയുടെ മകൻ അഭിലാഷ് ആണ് ജോഷി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.മികച്ച രീതിയിൽ തന്നെ കൊത്തയെ അഭിലാഷ് അണിയിച്ചൊരുക്കി എന്ന് പ്രേക്ഷകർ പറയുന്നു.ജേക്സ് ബിജോയിയുടെ ബിജിഎമ്മിൽ രാജു എന്ന ദുൽഖർ കഥാപാത്രം സ്‌ക്രീനിലെത്തുമ്പോൾ വൻ പ്രതികരണമാണ് ലഭിക്കുന്നത്.

തിയറ്ററിൽ തന്നെ കാണേണ്ട സിനിമയാണ് കൊത്ത.കെജിഎഫും  ജയിലറും കണ്ട് കയ്യടിച്ചത് പോലെ മലയാളത്തിന്റെ സ്വന്തം എന്ന് പറഞ്ഞ് കയ്യടിക്കാൻ പറ്റിയ സിനിമ.പ്രതീക്ഷക്കും അപ്പുറത്തേക്കുള്ള പ്രകടനമാണ് ദുൽഖർ കാഴ്ച വെക്കുന്നത്. മൂന്ന് മണിക്കൂറിൽ സ്റ്റണ്ടും ഫൈറ്റും വേണ്ടതിലധികം ആവശ്യമായതിനാൽ, ആ മേഖലയിൽ സിനിമ മികച്ച രീതിയിൽ നിക്ഷേപം നടത്തി. ഇവിടെ ദുൽഖർ ആണ് കപ്പലിന്റെ കപ്പിത്താൻ എന്നിരിക്കെ, ആവർത്തനവും വിരസതയും കയറിക്കൂടാതിരിക്കാൻ അത്യന്തം ശ്രദ്ധ നൽകിയിരിക്കുന്നു.

ചങ്ക് ബഡികളായി അടിപിടി പരിപാടികൾ നടത്തിപ്പോന്ന രാജുവും കണ്ണനും തമ്മിൽ തെറ്റുന്നിടത്താണ്‌ കഥ തുടങ്ങുന്നത് . അത്രയും പറയാൻ സിനിമയുടെ ഒരു മുഴുപകുതി വലിച്ചുനീട്ടി നശിപ്പിച്ചു എന്ന് ഒരാൾപോലും കുറ്റം കണ്ടുപിടിക്കാത്ത വിധം പഴുതടച്ചുള്ള മേക്കിങ്, കൂടെ അത്രയും ദൂരം കണ്ണിമ തെറ്റാതെ പ്രേക്ഷകരെ പിടിച്ചിരുത്തി കാണിക്കുന്ന മായാജാലവും ചേർന്നതാണ് സിനിമയുടെ ആദ്യ പകുതി.പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ത്രില്ലിം​ഗ് സിനിമയാണ് കിം​ഗ് ഓഫ് കൊത്ത. ചിത്രത്തിന്റെ ക്ലൈമാക്സ് മാസ് ആക്കിയിട്ടുണ്ട്.

ഒ.ടി.ടിയിൽ വരുമ്പോൾ കാണാം എന്ന് കരുതിയിരിക്കുന്ന പ്രേക്ഷകനെ വീട്ടിൽ നിന്നും വലിച്ചിറക്കി ടിക്കറ്റ് എടുപ്പിച്ചു തിയേറ്ററിലേക്ക് കയറ്റിവിടുന്നതാണ് സിനിമയുടെ സാങ്കേതിക നിലവാരം.സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസും ചേർന്നാണ് നിർമ്മാണം.

ചെമ്പൻ വിനോദ്,ഗോകുൽ സുരേഷ്,ഷബീർ കല്ലറയ്‌ക്കൽ,ഷമ്മി തിലകൻ, ഐശ്വര്യാ ലക്ഷ്മി, പ്രസന്ന, ശാന്തി കൃഷ്ണ, സജിത മഠത്തിൽ, അനിഖാ സുരേന്ദ്രൻ തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.ആലപ്പാട്ട്‌ മറിയം നിർത്തിയിടത്തു നിന്നുള്ള തുടക്കമെന്നോണം നൈല ഉഷ ഒരിടവേളയ്ക്ക് ശേഷം ശക്തമായ കഥാപാത്രത്തിലൂടെ മലയാളത്തിൽ തിരികെയെത്തി.