യുകെ,കാനഡ,ഓസ്ട്രേലിയ മറ്റ് വിദേശ രാജ്യങ്ങളിലും ഇന്ത്യന്‍ വിദ്യാർത്ഥികള്‍ ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുന്നു

മെൽബൺ  : കാനഡ, യുകെ, ഓസ്ട്രേലിയ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാർത്ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള നിരവധി റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.കേരളത്തില്‍ നിന്നടക്കമുള്ള വിദ്യാർത്ഥികളുടെ അനുഭവങ്ങളാണ് റിപ്പോർട്ടില്‍ പ്രധാനമായും പരാമർശിക്കുന്നത്. ഫീസിന്റെ ഭൂരിഭാഗവും സ്കോളർ ഷിപ്പായി ലഭിക്കുമ്പോഴും നാട്ടിലെ ഇടത്തരക്കാരായ കുടുംബത്തില്‍ നിന്നും നിത്യ ചിലവുകള്‍ക്ക് പണം വാങ്ങിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നത് എന്നതാണ് ശ്രദ്ധേയം.

വിദ്യാർത്ഥികളുടെ വരവ് കൂടിയതോടെ വാടകയും മറ്റ് ജീവിതച്ചെലവുകളും എക്കാലത്തെയും ഉയർന്ന നിലയിലാണ്.താമസമാണ് കാനഡയില്‍ നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളി.ഉയർന്ന ക്രെഡിറ്റ് സ്‌കോറുകളുള്ള മുഴുവൻ സമയ ജീവനക്കാരെയാണ് വീട്ടുടമകൾ താല്‍പര്യപ്പെടുന്നത് സമീപ മാസങ്ങളിൽ വാടകയിൽ വലിയ വർധനവുണ്ടായിട്ടുണ്ട്,ടൊറന്റോ പോലുള്ള പ്രധാന നഗരങ്ങളിലെ സ്ഥിതിയാണ് ഏറെ മോശം. യൂണിവേഴ്‌സിറ്റിയിലെ താമസസൗകര്യങ്ങൾ പരിമിതവുമാണ്.

“മുൻകൂട്ടി വീടുകൾ അന്വേഷിക്കാൻ വെബ്‌സൈറ്റുകളും പ്ലാറ്റ്‌ഫോമുകളും തിരഞ്ഞെടുക്കാം, എന്നിരുന്നാലും, ചിത്രങ്ങൾ പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇവിടെയുള്ള വീടുകൾ മരം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, മൂട്ടകളുടെ പ്രശ്നങ്ങൾ വളരെ സാധാരണമാണ്. എത്ര പേർ ബാത്ത്‌റൂം പങ്കിടും, ഏത് തരത്തിലുള്ള ബഗുകൾ ഉണ്ട്, എന്നിവയെല്ലാം പ്രോപ്പർട്ടി സന്ദർശിച്ചതിന് ശേഷം മാത്രമേ അറിയാൻ കഴിയൂ, ഒരു വിദ്യാർത്ഥി പറഞ്ഞു.

“എന്റെ നിലവിലെ വാർഷിക അക്കാദമിക് ഫീസ് സമാനമായ കോഴ്സുകൾക്ക് യുഎസ് അല്ലെങ്കിൽ കാനഡ ആസ്ഥാനമായുള്ള കോളേജുകൾ ഒരു മാസത്തിൽ ഈടാക്കുന്ന ഫീസിന് തുല്യമാണ് നിലവിലെ വാർഷിക അക്കാദമിക് ഫീസ്. ഉയർന്ന രീതിയുള്ള മാർക്കുകള്‍ ഉള്ളതിനാല്‍ തന്നെ അക്കാദമിക് ട്യൂഷൻ ഫീസ് കുറയ്ക്കുന്ന ഒരു സ്കോളർഷിപ്പ് ഉറപ്പാക്കാൻ സഹായിക്കുന്നുവെങ്കിലും ജീവിതച്ചെലവ് ശരിയായി മുന്നോട്ട് കൊണ്ടുപോവാന്‍ സാധിക്കുന്നില്ല,വിദ്യാർത്ഥികളുടെ വരവ് കൂടിയതോടെ ഓസ്‌ട്രേലിയൽ വാടകയും മറ്റ് ജീവിതച്ചെലവുകളും “എക്കാലത്തെയും ഉയർന്ന നിലയിലാണ്.

ഷെയർ റൂമുകള്‍ക്ക് പോലും മാസം 400 ഓസ്ട്രേലിയന്‍ ഡോളർ ചിലവാകും. അതായത് 21000 ത്തിലേറെ ഇന്ത്യന്‍ രൂപ. ഒറ്റക്ക് ഒരു മുറി വേണമെങ്കില്‍ പ്രാന്തപ്രദേശങ്ങളിലേക്ക് പോകേണ്ടിവരും. അവിടെ മുറിയുടെ വാടക കുറവായിരിക്കുമെങ്കിലും, തന്റെ സർവ്വകലാശാലയിലെത്താൻ രണ്ട് മണിക്കൂർ വേണ്ടി വരുമെന്നും” ഓസ്ട്രേലിയയിൽ ന്യൂറോ സയൻസിൽ ബിരുദം നേടി ഹെൽത്ത് സയൻസിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന ഒരു വിദ്യാർത്ഥി പറയുന്നു.

കൂടുതല്‍ സമയവും പഠനത്തിന് ചിലവഴിക്കേണ്ടി വരുന്നതിനാൽ പാർട് ടൈം ജോലിക്ക് കുറച്ച് സമയം മാത്രമേ കണ്ടെത്താന്‍ സാധിക്കുന്നുള്ളു.ഈ സാഹചര്യത്തില്‍ ഭക്ഷണം ഒഴിവാക്കുകയും സൗജന്യ കഫറ്റീരിയ കോഫിയെ ആശ്രയിക്കുകയുമാണ് കൂടുതലും പേരും ചെയ്യുന്നത്.ഭൂരിഭാഗവും പഠനത്തിനായി സമയം നീക്കിവയ്ക്കുന്നതിനാല്‍ രാത്രി ഉറക്കമൊഴിഞ്ഞുള്ള ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നുവരുമുണ്ട്. ഇത് വിദ്യാർത്ഥികളുടെ ആരോഗ്യത്തേയും മോശമായി ബാധിക്കുന്നു. നിയമവിരുദ്ധമായ രീതിയില്‍ ജോലി ചെയ്യുന്നവരും കുറവല്ല. ഇത് വിദ്യാർത്ഥികളുടെ വിസ നിയമങ്ങൾ ലംഘിക്കുക മാത്രമല്ല, തൊഴിലുടമയെ തൊഴിൽ നിയമ അധികാരികളുടെ നടപടികള്‍ക്ക് വിധേയമാക്കുകയും ചെയ്യുന്നു.