സംസ്ഥാനത്ത് ആറാമത്തെ ആൾക്ക് കൂടി നിപ സ്ഥീരികരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് 39 വയസുകാരനായ ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥരീകരിച്ചതായി ആരോഗ്യ വകുപ്പ്.രോഗലക്ഷണത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന ആറാമത്തെ നിപ പോസിറ്റീവ് കേസാണിത്. ഇതോടെ നാല് പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെത് അടക്കം കൂട്ടിച്ചേര്‍ത്ത് 950 പേരുടെ വിപലീകരിച്ച സമ്പര്‍ക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. കോഴിക്കോട് നിന്ന് ഇന്നലെ പരിശോധനയ്ക്ക് അയച്ച 11 സാംപിളുകളില്‍ നിപ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഹൈ റിസ്ക് കാറ്റഗറിയിലുണ്ടായിരുന്ന പതിനൊന്ന് പേരുടെ പരിശോധന ഫലമാണ് നെഗറ്റീവായത്.