മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിനും ഇറച്ചി വിൽപനയ്ക്കും വിലക്ക്

ബെംഗളൂരു : ഗണേശ ചതുർഥിയോട് അനുബന്ധിച്ച് ബെംഗളൂരുവിൽ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതും ഇറച്ചി വൽപനയ്ക്കും വിലക്കേർപ്പെടുത്തികൊണ്ട് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) കമ്മീഷ്ണർ ഉത്തരവ് പുറപ്പെടുവിച്ചു.ബെംഗളൂരുവിൽ നാളെ സെപ്റ്റംബർ 19ത് മുതൽ സെപ്റ്റംബർ 29 വരെ പത്ത് ദിവസം നീണ്ട് നിൽക്കുന്ന ഗണേശ ചതുർഥിയുടെ ആഘോഷങ്ങളെ തുടർന്നാണ് ബിബിഎംപി നഗരത്തിലെ കശാപ്പ് ഇറച്ചി വിൽപനയ്ക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.