രണ്ടാം വന്ദേഭാരത് ഈമാസം 24 ന് സര്‍വീസ് തുടങ്ങും

തിരുവനന്തപുരം : കേരളത്തിന്റെ രണ്ടാം വന്ദേഭാരത് ഈ മാസം 24 മുതൽ ഓടിതുടങ്ങും. കാസർഗോഡ് നിന്ന് രാവിലെ ഏഴുമണിക്ക് യാത്രയാരംഭിക്കുന്ന ട്രെയിന്‍ വൈകീട്ട് 3.05-ന് തിരുവനന്തപുരത്തെത്തും.തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05 നു മടക്കയാത്ര രാത്രി 11.55-ന് കാസർഗോഡ് അവസാനിപ്പിക്കും.

ആഴ്ചയിൽ ആറു ദിവസം ആലപ്പുഴ വഴിയായിരിക്കും സ‍ര്‍വീസ് നടത്തുക. കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.രാവിലെ ഏഴ് മണിക്ക് കാസ്ർഗോഡ് നിന്ന് ആരംഭിക്കുന്ന ട്രെയിൻ കണ്ണൂർ (8.03), കോഴിക്കോട് (9.03), ഷൊർണൂർ (10.03), തൃശൂർ (10.38), എറണാകുളം (11.45), ആലപ്പുഴ (12.38), കൊല്ലം (ഉച്ചയ്ക്ക് 1.55), തിരുവനന്തപുരം (3.05). വൈകിട്ട് 4.05 ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ കൊല്ലം (4.53), ആലപ്പുഴ (5.55), എറണാകുളം (6.35), തൃശൂർ (രാത്രി 7.40), ഷൊർണൂർ (8.15), കോഴിക്കോട് (9.16), കണ്ണൂർ (10.16), കാസർകോട് (11.55).