പ്രശസ്ത ഹോളിവുഡ് നടൻ ഹാരിപോട്ടറിലെ പ്രൊഫസർ ഡംബിൾഡോർ കഥാപാത്രം മൈക്കൽ ഗാംബൻ അന്തരിച്ചു

ലണ്ടൻ: ഹാരിപോട്ടറിലെ പ്രൊഫസർ ഡംബിൾഡോറിലൂടെ ശ്രദ്ധേയനായ നടൻ മൈക്കൽ ഗാംബെൽ അന്തരിച്ചു. ഹാരിപോട്ടറിന്റെ പുറത്തിറങ്ങിയ 8 ചിത്രങ്ങളിൽ 6 എണ്ണത്തിലും ഡംബിൾഡോറിന്റെ വേഷമണിഞ്ഞിരുന്നത് ഗാംബലായിരുന്നു. ന്യുമോണിയ ബാധിച്ചു ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. 82 വയസായിരുന്നു.

ലണ്ടനിലെ റോയൽ നാഷണൽ തിയേറ്ററിലെ അംഗമായാണ് ഗാംബെൽ കരിയർ ആരംഭിക്കുന്നത്. ഒഥല്ലോ എന്ന ചിത്രത്തിലൂടെയാണ് ഗാംബോൺ സിനിമാ അരങ്ങേറ്റം കുറിച്ചത്. ബ്രിട്ടീഷ്-ഐറിഷ് നടനായ മൈക്കിൾ ഗാംബെൽ ടെലിവിഷൻ, റേഡിയോ, നാടകങ്ങളിൽ നിറ സാന്നിധ്യമായിരുന്നു.

ഐടിവി സീരീസായ മൈഗ്രറ്റിൽ ഫ്രഞ്ച് ഡിറ്റക്ടീവ് ജൂൾസ് മൈഗ്രെറ്റ്, ബിബിസിയിലെ ഡെന്നിസ് പോട്ടറിന്റെ ‘ദി സിഗിംഗ് ഡിറ്റക്ടീവി’ലെ ഫിലിപ്പ് മാർലോ തുടങ്ങിയ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായി.നിരവധി ഷേക്സ്പിയർ നാടകങ്ങളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. വിനോദ വ്യവസായത്തിലെ സേവനങ്ങൾക്ക് 1998 ൽ അദ്ദേഹത്തെ നൈറ്റ് പദവി നൽകി ആദരിച്ചിരുന്നു.