കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയേയും ഭാര്യാ മാതാവിനേയും വെട്ടിയ ഭർത്താവിനായി പോലീസ്

കോഴിക്കോട്: കോടഞ്ചേരിയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയേയും ഭാര്യാ മാതാവിനേയും ഭർത്താവ് വെട്ടിപരിക്കേപ്പിച്ചു.കോടഞ്ചേരി പാറമല സ്വദേശി ബിന്ദു, ബിന്ദുവിന്റെ മാതാവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അക്രമണത്തിന് കാരണം കുടുംബ വഴക്കെന്ന് പോലീസ്.ആക്രമണം നടത്തിയ ബിന്ദുവിന്റെ ഭര്‍ത്താവ് ഷിബുവിനെ തിരഞ്ഞു പോലീസ്.

നാളുകളായി ഇവർക്കിടയിൽ കുടുംബപ്രശ്‌നങ്ങള്‍ പതിവായിരുന്നു. ഷിബു കുറച്ചു നാളായി ഇവരില്‍ നിന്നും അകന്നു താമസിക്കുകയായിരുന്നു. ഇന്ന് രാവിലെയോടെ ഇയാൾ ഇവരുടെ വീടിനു സ്ഥലത്തെത്തി ഒളിച്ചിരുന്ന ശേഷം ഇവരെ അക്രമിക്കുകയായിരുന്നു.ആക്രമണത്തിന് ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ട ഇയാൾ ഒളിവിലാണ്.

രാവിലെ വീടിനു പുറത്തിറങ്ങിയ ബിന്ദുവിനെ ഷിബു കൊടുവാൾ കൊണ്ടാണ് വെട്ടിയത്. ബിന്ദുവിന്റെ കരച്ചിൽ കേട്ട് പുറത്തിറങ്ങിവന്ന ‘അമ്മ ഷിബുവിനെ തടയാൻ ശ്രമിച്ചപ്പോഴാണ് അമ്മയ്ക്ക് വെട്ടേറ്റത്. അക്രമത്തിൽ ബിന്ദുവിന്റെ തലയ്ക്കും തോളിനും കൈയ്ക്കും ഗുരുതമായി പരിക്കേറ്റു. അക്രമം തടയാന്‍ ശ്രമിച്ച ബിന്ദുവിന്റെ അമ്മയുടെ ഒരു വിരല്‍ അറ്റു പോയി.

ബഹളം കേട്ട് ഷിബുവിന്റെ മക്കൾ പുറത്തുവന്നപ്പോഴേക്കും ഷിബു ഓടി രക്ഷപ്പെട്ടു. മുൻപും ഷിബുവിനെതിരെ ബിന്ദു പോലീസില്‍ പരാതിപ്പെട്ടിരുന്നു. താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഷിബുവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോടഞ്ചേരി പോലീസ്