പോലീസുകാരന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

എറണാകുളം : മൂവാറ്റുപുഴയിൽ കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ സിപിഒ ജോബി ദാസിനെ (48) നെ റാക്കാടുള്ള വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.മാനസിക സമ്മര്‍ദ്ദവും സഹപ്രവര്‍ത്തകരില്‍ നിന്നുള്ള ഉപദ്രവവുമാണ് ജോബി ദാസിനെ ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് ആത്മഹത്യാകുറിപ്പില്‍ നിന്ന് ലഭിക്കുന്ന സൂചന. തന്‍റെ മരണത്തിന് കാരണക്കാരായ പോലീസുകാരുടെ പേരുകളും ആത്മഹത്യാ കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്