മഞ്ഞക്കടലിൽ ചൈനയുടെ ആണവ അന്തർവാഹിനി അപകടത്തില്‍ 55 നാവികർ കൊല്ലപ്പെട്ടു

ലണ്ടൻ : മഞ്ഞക്കടലിൽ ചൈനയുടെ ആണവ അന്തർവാഹിനി അപകടത്തില്‍ 55 നാവികർ കൊല്ലപ്പെട്ടു. ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി മെയിലാണ് വാർത്ത പുറത്തുവിട്ടത്. ചൈന ഈ സംഭവത്തില്‍ യാതൊരു സ്ഥിരീകരണവും ഇതുവരെ നല്‍കിയിട്ടില്ല. ആണവ അന്തർവാഹിനി അപകടവുമായി ബന്ധപ്പെട്ടത് മാത്രമല്ല, ബ്രിട്ടീഷ് കപ്പലുകളെ കുടുക്കാൻ ഗൂഢാലോചന നടത്തിയ ചൈനയുടെ അപകടകരമായ ഉദ്ദേശ്യവും കൂടി ഈ സംഭവം വെളിച്ചത്തു കൊണ്ടുവന്നിട്ടുണ്ട്.

ആണവ അന്തർവാഹിനിയിലെ ഓക്‌സിജൻ സംവിധാനം തകരാറിലായതാണ് ചൈനയുടെ ഏറ്റവും മികച്ച ആണവ അന്തർവാഹിനി അപകടത്തില്‍പ്പെടാനുള്ള കാരണം.ക്യാപ്റ്റനും 21 ഉദ്യോഗസ്ഥരും മരിച്ചതായാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട 55 പേരിൽ, ക്യാപ്റ്റൻ ഉൾപ്പെടെ 22 മുതിർന്ന ഉദ്യോഗസ്ഥരും 7 ജൂണിയർ ഓഫീസർമാരും 17 നാവികരും ഉൾപ്പെടുന്നു. അപകടത്തിന് ഇരയായ ചൈനയുടെ ടൈപ്പ് 093 ആണവ അന്തർവാഹിനി ഏകദേശം 15 വർഷത്തോളം നാവികസേനയുടെ ഭാഗമായിരുന്നു.

മഞ്ഞക്കടലിൽ ബ്രിട്ടീഷ്, അമേരിക്കൻ കപ്പലുകളെ കുടുക്കാൻ ചൈന തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായിരുന്നു ഈ അന്തര്‍വാഹിനി എന്ന് റിപ്പോര്‍ട്ടുണ്ട്.അമേരിക്കയുടെയും മറ്റ് സഖ്യരാജ്യങ്ങളുടെയും അന്തര്‍വാഹിനികള്‍ തകര്‍ക്കാര്‍ സ്ഥാപിച്ചിരുന്ന തടസ്സങ്ങളില്‍ ചൈനീസ് അന്തര്‍വാഹിനി ഇടിച്ചതായും തകരാര്‍ പരിഹരിക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവന്നതായും പറയുന്നു.നിശ്ചിത സമയത്തിനുള്ളില്‍ ഉപരിതലത്തിലേക്ക് വരാൻ അന്തര്‍ വാഹിനിയ്ക്ക് കഴിയാതായതോടെ ഓക്‌സിജന്‍ ലഭ്യത കുറയുകയും അത് നാവികരുടെ മരണത്തില്‍ കലാശിയ്ക്കുകയുമായിരുന്നു എന്നും റിപ്പോര്‍ട്ട് പറയുന്നു.

351 അടി നീളമുള്ള ന്യൂക്ലിയർ അന്തർവാഹിനി, ടോർപ്പിഡോ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു, ഈ അന്തർവാഹിനിയുടെ പ്രധാന സവിശേഷത ഇതിന് വളരെ കുറച്ച് ശബ്ദമേയുള്ളൂ എന്നതാണ്.