പഴയ സ്മാര്‍ട്ട്ഫോണുകളില്‍ സേവനം അവസാനിപ്പിക്കുന്നു വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: ഒക്ടോബര്‍ 24ന് ശേഷം പഴയ സ്മാര്‍ട്ട്ഫോണുകളില്‍ വാട്സ്ആപ്പ് പ്രവര്‍ത്തിക്കില്ലെന്ന് മെറ്റ അറിയിച്ചു.പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളിലും ഐഫോണുകളിലും വാട്സ്ആപ്പ് സേവനം ലഭിക്കില്ല.പുതിയ ഫീച്ചറുകള്‍ വികസിപ്പിക്കുന്നതിനും ഉപയോക്താക്കള്‍ക്ക് നല്‍കുന്ന സേവനം മെച്ചപ്പെടുത്തുന്നതിനുമാണ് പഴയ സ്മാര്‍ട്ട്ഫോണുകളില്‍ സേവനം അവസാനിപ്പിക്കാന്‍ വാട്‌സ്ആപ്പ് തീരുമാനിച്ചത്.

നിലവില്‍ 4.1നും അതിന് ശേഷവുമുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളെ വാട്സ്്ആപ്പ് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഒക്ടോബര്‍ 24ന് ശേഷം 5.0നും അതിന് ശേഷവുമുള്ള ആന്‍ഡ്രോയിഡ് വേര്‍ഷനുകളെ മാത്രമേ വാട്സ്ആപ്പ് സപ്പോര്‍ട്ട് ചെയ്യുകയുള്ളൂ.

പഴയ വേര്‍ഷനിലാണ് ആന്‍ഡ്രോയിഡ് ഫോണ്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ ആന്‍ഡ്രോയിഡ് 5.0ലേക്ക് ഡിവൈസിനെ അപ്ഡേറ്റ് ചെയ്യുക. അല്ലെങ്കില്‍ പുതിയ വേര്‍ഷനിലേക്ക് മാറ്റുക. ഒക്ടോബര്‍ 24ന് ശേഷം സാംസങ്, എല്‍ജി, സോണി, തുടങ്ങിയ കമ്പനികളുടെ പഴയ ഫോണുകളില്‍ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ കോള്‍ ചെയ്യാനോ സാധിക്കുകയില്ല.

ഏറെ പരിഷ്‌കരണങ്ങള്‍ നടപ്പാക്കിയ വാട്‌സ്ആപ്പ് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യയുടെ അഭാവം നിലനില്‍ക്കുന്ന പഴയ സ്മാര്‍ട്ട്ഫോണുകളില്‍ പുതിയ സുരക്ഷാ അപ്‌ഡേറ്റുകള്‍ക്കുള്ള സാധ്യത കുറവാണ്.പുതിയ ഫീച്ചറുകള്‍ വികസിപ്പിക്കുന്നതിനും ഉപയോക്താക്കള്‍ക്ക് നല്‍കുന്ന സേവനം മെച്ചപ്പെടുത്തുന്നതിനുമാണ് പഴയ സ്മാര്‍ട്ട്ഫോണുകളില്‍ സേവനം അവസാനിപ്പിക്കാന്‍ വാട്‌സ്ആപ്പ് തീരുമാനിച്ചത്.