ചായ നൽകാൻ വൈകി, 65കാരൻ ജീവനൊടുക്കി

ഉത്തർപ്രദേശ് : ചായ ലഭിക്കാൻ താമസിച്ചതിൽ മകളോടും മരുമകളോടും വഴക്കിട്ട 65 കാരൻ ജീവനൊടുക്കി.ഉത്തർപ്രദേശ് ലെ ബന്ദ ജില്ലയിൽ അവദ് കിഷോർ എന്നയാളാണ് പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തിയത്.ചായ നൽകാൻ വൈകിയതാണ് തർക്കത്തിന് കാരണം. തർക്കം വഴക്കിലേക്ക് എത്തുകയും അവദ് കിഷോർ വീട്ടിൽ സൂക്ഷിച്ചിരുന്ന പെട്രോൾ സ്വയം ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ അവദ് കിഷോറിനെ ബന്ധുക്കളും സമീപവാസികളും ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിലെത്തിക്കും മുൻപ് തന്നെ മരണം സംഭവിച്ചു. വിവാഹം ചെയ്തയച്ച മകൾക്കൊപ്പമായിരുന്നു ഇയാൾ താമസിച്ചിരുന്നത്. അവദിൻ്റെ ഭാര്യ സ്വന്തം വീട്ടിൽ മാതാപിതാക്കൾക്കൊപ്പമാണ് താമസം.കുടുംബ പ്രശ്നങ്ങളെ തുടർന്ന് അവദ് കുറച്ചുകാലമായി മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബം വ്യക്തമാക്കി.

മറ്റ് എന്തെങ്കിലും കാരണത്താലാണോ അവദ് ജീവനൊടുക്കിയതെന്ന് സംശയിക്കുന്ന പോലീസ് ഭാര്യ ഉൾപ്പെടെയുള്ളവരിൽ നിന്ന് മൊഴി ശേഖരിക്കാനാണ്  തീരുമാനം.വിശദമായ അന്വേഷണം തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നും പോലീസ് അറിയിച്ചു.