പ്രമുഖ സംഗീതഞ്ജ ലീല ഓം ചേരി അന്തരിച്ചു

ന്യൂഡൽഹി: പ്രമുഖ സംഗീതഞ്ജയും സംഗീതാധ്യാപികയുമായിരുന്ന പ്രൊഫസഡ ലീല ഓം ചേരി(94) അന്തരിച്ചു. കർണാടകസംഗീതം, ഹിന്ദുസ്‌ഥാനി സംഗീതം, സോപാനസംഗീതം, നാടൻ പാട്ടുകൾ, നൃത്തം എന്നിവയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. ഡൽഹി സർവ്വകലാശാലയിൽ അദ്ധ്യാപികയായിരുന്നു.2009-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

ക്ലാസിക്കൽ കലാരൂപങ്ങളെക്കുറിച്ചുള്ള അനേകം ഗവേഷണ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. കർണാടകസംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ബിരുദവും ഡൽഹി സർവ്വകലാശാലയിൽ നിന്ന് എം.എ., പിഎച്ച്‌.ഡി. യും നേടി. 1990-ൽ കേരളസംഗീതനാടക അക്കാദമി ഫെലോഷിപ്പും, യു.ജി.സി.യുടെ നാഷണൽ അസോസ്യേറ്റ്‌ അവാർഡും ലഭിച്ചിട്ടുണ്ട്.

ഗ്ലീനിങ്സ് ഓഫ് ഇന്ത്യൻ മ്യൂസിക് ആൻഡ് ആർട്ട്,സ്റ്റഡീസ് ഇൻ ഇന്ത്യൻ മ്യൂസിക് ആൻഡ് അലൈഡ് ആർട്ട്സ്, കേരളത്തിലെ ലാസ്യരചനകൾ എന്നിവയാണ് പ്രധാനകൃതികൾ.പ്രശസ്ത ഗായകൻ പരേതനായ കമുകറ പുരുഷോത്തമന്റെ മൂത്ത സഹോദരിയും പ്രശസ്ത നാടകകൃത്ത് ഓംചേരി എൻ.എൻ പിള്ള യുടെ ഭാര്യയുമാണ്.