പോക്സോ കേസിൽ പ്രതിയായ ജില്ലാ കമ്മിറ്റി അംഗത്തിനെ സസ്പെൻഡ് ചെയ്തു സി പി എം

മലപ്പുറം: പോക്സോ കേസിൽ പ്രതി സിപിഎം മലപ്പുറം ജില്ലാ കമ്മറ്റി അംഗം വേലായുധനെ സസ്പെൻഡ് ചെയ്തു സി പി എം.ഇന്നലെ ചേർന്ന സിപിഎം ജില്ലാ നേതൃയോഗത്തിന്റേതാണ് നടപടി. വേലായുധനെതിരായ കേസ് നല്ലളം പൊലീസിന് കൈമാറുമെന്ന് പരപ്പനങ്ങാടി പൊലീസ് അറിയിച്ചു.

പട്ടികജാതിക്ഷേമ ബോർഡ് മുൻ അംഗമാണ് വേലായുധൻ വള്ളിക്കുന്ന്. സിപിഎമ്മിന്‍റെ വള്ളിക്കുന്ന് മേഖലയിലെ മുതിർന്ന നേതാവാണ്. നേരത്തെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നെങ്കിലും പിന്നീട് ജില്ലാ കമ്മിറ്റിയിലേക്ക് മാറ്റുകയായിരുന്നു.നേരത്തെയും ഇയാൾക്കെതിരെ സമാന പരാതികൾ ഉയർന്നിട്ടുള്ളതായി റിപ്പോർട്ടുണ്ട്.

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ വേലായുധനെതിരെ പോക്സോ ചുമത്തി പൊലീസ് കേസെടുത്തിരുന്നു.