പനി നിസ്സാരമായി കാണരുത്,ചിലപ്പോൾ ജീവനോ അവയവങ്ങളോ നഷ്‍ടപ്പെട്ടേക്കാം

ഒഹായോ : പനിയെ നിസ്സാരമായി കാണരുത്.ചിലപ്പോൾ ജീവിതം തന്നെ അപകടത്തിലാക്കിയേക്കാം.അങ്ങനെയൊരു അനുഭവമാണ് 2020-ൽ കോവിഡ് മഹാമാരി സമയത്ത് വന്ന ഒരു പനി തന്റെ ജീവിതം മാറ്റിമറിച്ചത് എങ്ങനെയെന്ന് ക്രിസ്റ്റിൻ ഫോക്സ് എന്ന യുവതി പങ്കുവയ്ക്കുന്നത്.അമേരിക്കയിലെ ഒഹായോയിൽ താമസിക്കുന്ന ഹൈ സ്കൂൾ അഡിമിനിസ്ട്രേറ്റർ ആയ ക്രിസ്റ്റിയ്ക്ക് 2020 മാർച്ചിൽ ഒരു തൊണ്ടവേദനയിലായിരുന്നു എല്ലാത്തിന്റെയും തുടക്കം.

നാല് ദിവസത്തിന് ശേഷം രക്തസമ്മർദ്ദവും ഓക്‌സിജന്റെ അളവും അപകടകരമായ നിലയിൽ താഴ്ന്നതിനെ തുടർന്ന് ജീവൻ പിടിച്ചുനിർത്താനുള്ള ലൈഫ് സപ്പോർട്ടിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ വെച്ച് തന്നെ വൃക്കകൾ തകരാറിലാവുകയും ഒരു ശ്വാസകോശം നിലയ്ക്കുകയും ചെയ്‌തു.അവയവങ്ങളെ ബാധിക്കുന്ന ബാക്ടീരിയൽ ന്യൂമോണിയയാണ് തനിക്കെന്ന് ആശുപത്രിയിൽ വെച്ചാണ് ഈ 42 കാരി അറിഞ്ഞത്.

“ഡോക്ടർമാർ എന്റെ കുടുംബാംഗങ്ങളോട് “ഞാൻ വെന്റിലേറ്ററിലായിരുന്നു, 30 മിനിറ്റിനുള്ളിൽ മരിക്കുമെന്ന് എനിക്ക് തോന്നി. ജീവിതം തിരികെ കിട്ടാൻ സാധ്യത കുറവാണെന്നും കിട്ടിയാൽ തന്നെ    കൈ വിരലുകളോ കാൽവിരലുകളോ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അതിനായി തയ്യാറെടുക്കണമെന്നും ഡോക്ടർമാർ എന്റെ കുടുംബാംഗങ്ങളോട് പറഞ്ഞു, കാരണം അവർ എന്റെ ആന്തരിക അവയവങ്ങൾ ജീവനോടെ നിലനിർത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.” .ഫോക്സ് ന്യൂസുമായുള്ള അഭിമുഖത്തിൽ ക്രിസ്റ്റിൻ ഫോക്സ് പറഞ്ഞു.

അവിടെയുള്ള ജീവനക്കാർ താൻ അതിജീവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ആശുപത്രിയിൽ ഒരു വൈദികനെ വിളിച്ചു വരുത്തിയെന്നും ക്രിസ്റ്റിൻ പങ്കുവെച്ചു.കുറച്ച് ദിവസങ്ങൾക്ക് ശേഷം യുവതി സെപ്റ്റിക് ആണെന്ന് കണ്ടെത്തിയ ഡോക്ടർമാർ ക്രിസ്റ്റിയുടെ അവശ്യ അവയവങ്ങളെ സംരക്ഷിക്കാനായി അവളെ കോമയിലാക്കുകയും വാസോപ്രെസർ മരുന്നുകൾ നൽകുകയും ചെയ്തു. കോവിഡ് മഹാമാരി കാരണം എല്ലായിടവും അടച്ചുപൂട്ടിയിട്ടും ക്രിസ്റ്റിനെ ആശുപത്രിയിലെ വളരെ ഗുരുതര രോഗിയായി കണക്കാക്കിയതിനാൽ അവളുടെ മാതാപിതാക്കളെയും ഭർത്താവിനെയും ക്രിസ്റ്റിനോടൊപ്പം താമസിക്കാൻ അനുവദിച്ചിരുന്നു.

ജീവൻ രക്ഷിക്കാനായി അവളുടെ കൈകളും കാലുകളും നീക്കം ചെയ്ത ശസ്ത്രക്രിയയ്ക്ക് ശേഷം കോമയിലായി.72 മണിക്കൂറിനുള്ളിൽ വെന്റിലേറ്ററില്ലാതെ ശ്വസിക്കാൻ യുവതിയ്ക്ക് കഴിഞ്ഞതിനെ തുടർന്ന് ഐസിയുവിൽ നിന്ന് മാറ്റി.“എന്റെ കുട്ടികൾ എന്നെ കാണരുതെന്ന് ഞാൻ ആഗ്രഹിച്ചതിനാൽ അവർ എന്നെ ഒരു മമ്മി പോലെ പൊതിഞ്ഞു . എന്റെ കൈകളും കാലുകളും നഷ്ടപ്പെടുന്നതിനെക്കുറിച്ച് ഞാൻ അവരോട് പറഞ്ഞിരുന്നില്ല.” 2020 മെയ് 17ന് ക്രിസ്റ്റിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.