ബസ്സിൽ യാത്ര ചെയ്ത സ്ത്രീയെ പൊലീസുകാരൻ കടന്നു പിടിച്ചു

കോട്ടയം: ബസ്സിൽ സ്ത്രീയോട് അപമര്യാദയായി പെരുാറിയ പൊലീസുകാരൻ അറസ്റ്റിൽ.സ്ത്രീ നൽകിയ പരാതിയിലാണ് അറസ്റ്റ്. പെരുവന്താനം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അജാസ് മോനാണ് അറസ്റ്റിലായത്.പൊൻകുന്നം പൊലീസാണ് കേസെടുത്തത്.

കോട്ടയത്ത് നിന്നും മുണ്ടക്കയത്തേക്ക് ബസ്സില്‍ യാത്ര ചെയ്ത സ്ത്രീ പൊലീസുകാരന്റെ ശല്യം സഹിക്കവയ്യാതെ പൊന്‍കുന്നം ബസ്റ്റാന്‍ഡില്‍ ഇറങ്ങി, മുണ്ടക്കയത്തേക്ക് മറ്റൊരു ബസ്സിൽ കയറി. ഇതേ ബസ്സിൽ പൊലീസുകാരനും കയറി. ബസ്സിലിരുന്ന് കുഞ്ഞിന് സ്ത്രീ പാല് കൊടുക്കുന്നതിനിടയിൽ ഇയാൾ കടന്നുപിടിക്കുകയായിരുന്നു.

ഭർത്താവിനേയും പിതാവിനേയും ഫോണിൽ വിളിച്ച് സ്ത്രീ സംഭവം പറഞ്ഞതിനെ തുടർന്ന് കോടതിപ്പടിയിൽ വെച്ച് യുവതിയുടെ ഭർത്താവും പിതാവും ഇതേ ബസ്സിൽ കയറുകയും പൊലീസുകാരനെ പിടികൂടി കാഞ്ഞിരപ്പള്ളി പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.