ഇസ്രായേലുകാരിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്യാൻ ശ്രമം

കൊല്ലം: ഇസ്രായേൽ സ്വദേശിനിയായ യുവതിയെ കിടപ്പുമുറിയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ. ഇസ്രായേൽ സ്വദേശിനി രാധ എന്നു വിളിക്കുന്ന സ്വത്വ ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.സ്വത്വയുടെ പങ്കാളിയും യോഗ മാസ്റ്ററുമായ കൃഷ്ണചന്ദ്രനാണ് സ്വത്വയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ശേഷം ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും റിപ്പോർട്ടുണ്ട്.