കർണാടകയിൽ ഹിജാബ് നിരോധനം പിൻവലിക്കുന്നു

ബാംഗളൂരു : മുൻ ബിജെപി സർക്കാർ കൊണ്ടുവന്ന ഹിജാബ് നിരോധന നിയമം കർണാടക പിൻവലിക്കുന്നു. ഉത്തരവ് പിൻവലിക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങാൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നൽകിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ.“നിങ്ങളുടെ ചോയ്‌സുകൾ കൾ നിങ്ങളുടേതാണ്, എന്റെ ചോയ്‌സുകൾ എന്റേതാണ്. എന്ത് ഭക്ഷണം കഴിക്കണമെന്നതും എന്ത് ധരിക്കണമെന്നതും ഓരോരുത്തരുടെയും തിരഞ്ഞെടുപ്പാണ്. നാളെമുതൽ നിങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം,” മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

മൈസൂരുവിൽ മൂന്ന് പോലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിർവ്വഹിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ. വിദ്യാർത്ഥികളുടെ വസ്ത്രധാരണത്തിൽ ഏകീകരണം കൊണ്ടുവന്നതാണ് തങ്ങളെന്നും സിദ്ധരാമയ്യയുടെ നിലപാട് സമൂഹത്തിൽ വിഭാഗീയതയുണ്ടാക്കുന്നും ബിജെപി പ്രതികരിച്ചു. വസ്ത്രത്തിന്റെയും ജാതിയുടെയും പേരിൽ ജനങ്ങൾക്കിടയിൽ വിഭജനമുണ്ടാക്കുകയാണ് നരേന്ദ്രമോദി സർക്കാരെന്ന് സിദ്ധരാമയ്യ ആരോപിച്ചു.

അസംബ്ലി തിരഞ്ഞെടുപ്പിനു മുമ്പായി കൊണ്ടുവന്ന ഹിജാബ് നിരോധനം കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. പലയിടത്തും വർഗ്ഗീയ സംഘർഷസാധ്യത നിലനിന്നു. കോളേജുകളിൽ എബിവിപി പ്രവർത്തകർ ഹിജാബ് ധരിച്ചെത്തിവരെ ജയ് ശ്രീരാം മുദ്രാവാക്യങ്ങളുമായി തടയാൻ ശ്രമിച്ചു.