തന്നെ ഹിന്ദു വർഗീയവാദിയെന്ന് മുദ്ര കുത്തിയവർ ജയ് ഗണേഷ് കാണണ്ട, ഉണ്ണി മുകുന്ദൻ.

സിനിമ മേഖലയിലെ തന്റെ വളർച്ചയ്ക്കായി ഹിന്ദുത്വ രാഷ്ട്രീയം കളിക്കുകയാണ്
ഉണ്ണി മുകന്ദൻ. മാളികപ്പുറം ഭക്തിയുടെ പേരിൽ പ്രാചരണം നടത്തി ഹിറ്റാക്കി.ജയ ഗണേഷ് വിജയിക്കുന്നതിനായ ഹിന്ദുത്വം തന്നെ പ്രചാരണായുധമാക്കുകയാണെങ്കിൽ ഉണ്ണി മുകുന്ദൻ ഒരു കട്ടപ്പാരയെടുത്ത് കക്കാൻ പോകുന്നതാണ് നല്ലത്. ജയ ഗണേഷ് വിജയിക്കുന്നതിനായ ഹിന്ദുത്വം തന്നെ പ്രചാരണായുധമാക്കുകയാണെങ്കിൽ ഉണ്ണി മുകുന്ദൻ ഒരു കട്ടപ്പാരയെടുത്ത് കക്കാൻ പോകുന്നതാണ് നല്ലത്. മൂവി സ്ട്രീറ്റിൽ വന്ന ഈ പോസ്റ്റിനെതിരെ മറുപടിയുമായി ഉണ്ണി മുകന്ദൻ ഫേസ്ബുക്കിൽ

മാളികപ്പുറം ഒരു അജണ്ട സിനിമയാണെന്ന് കരുതുന്നവർക്ക് ജയ് ഗണേഷ് ഒഴിവാക്കാം. താഴെ നൽകിയിരിക്കുന്ന പോസ്റ്റിൽ എന്നെ വർഗീയവാദിയാക്കുന്നതുപോലെ തീയറ്ററിൽ വന്ന് സിനിമ കണ്ടവരെയും അതെപോലെ ചിത്രീകരിക്കുകയാണെന്ന് മനസിലാക്കുന്നു.

ഒരു കൂട്ടം ആളുകളുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായി ചേർന്ന് പോകാത്ത ഒരു സിനിമ ഞാൻ ചെയ്തു എന്നതുകൊണ്ടു ഇത്തരം പൊതു ഇടങ്ങൾ വിദ്വേഷം വളർത്താൻ വേണ്ടി ഉപയോഗപെടുത്തുന്നു എന്നത് ഞെട്ടലുണ്ടാക്കുന്നു. എന്തായാലും ഇത്തരം വിദ്വേഷം വമിക്കുന്ന പോസ്റ്റുകൾ പങ്കുവയ്ക്കാൻ അനുവദിക്കുന്ന ഈ ഗ്രൂപ്പിനെ ഇനി ഒരു സിനിമാ ഗ്രൂപ്പായി കാണാൻ സാധിക്കില്ല. ഏപ്രിൽ 11 ആണ് ജയ ഗണേഷിന്റെ റിലീസ് തീയതി. ഇതൊരു ഫാമിലി എന്റർടെയ്‌നറാണ്. ഈ സിനിമ നിങ്ങൾ ആസ്വദിക്കുമെന്നുറപ്പുണ്ട്. അതുകൊണ്ട് എല്ലാവരും കുടുംബത്തോടൊപ്പം വന്ന് സിനിമ കാണണം” മൂവി സ്ട്രീറ്റിൽ വന്ന പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് ഉണ്ണി മുകുന്ദൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

പുണ്യാളൻ അഗർബത്തീസ്, വർഷം തുടങ്ങിയ സിനിമകളുടെ സംവിധായകനായ രഞ്ജിത്ത് ശങ്കറാണ് ചിത്രമൊരുക്കുന്നത്. രഞ്ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ആദ്യമായി കൈകോർക്കുന്ന ചിത്രമാണിത്.ഉണ്ണി മുകുന്ദൻ തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളിലൊന്നാണ് അവതരിപ്പിക്കുകയെന്നാണ് സൂചന.ആർഡിഎക്സ് ഫെയിം മഹിമ നമ്പ്യാറാണ് ചിത്രത്തിലെ നായിക. ജോമോൾ ഒരിടവേളക്ക് ശേഷം തിരിച്ച് വരുന്നുവെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. ഒരു ക്രിമിനൽ വക്കീലിന്റെ വേഷത്തിലാണ് ജോമോൾ എത്തുന്നത്.

ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.രഞ്ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണിമുകുന്ദന്‍ ഫിലിംസിന്‍റെ മൂന്നാമത്തെ ചിത്രമാണ് ജയ് ഗണേഷ്.