രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിന്‍റെ തുടക്കം തകർച്ചയോടെ

രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിന്‍റെ തുടക്കം തകർച്ചയോടെ.രണ്ടിന് 19 എന്ന നിലയിലായ കേരളത്തിന്‍റെ 11 റണ്‍സെടുത്ത രോഹന്‍ കുന്നമ്മലും റണ്‍സൊന്നുമെടുക്കാതെ കൃഷ്ണപ്രസാദും പുറത്തായി.ഉത്തര്‍പ്രദേശ് ആദ്യ ഇന്നിംഗ്‌സിൽ 83.2 ഓവറില്‍ 302ന് പുറത്തായി. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സ് എന്ന നിലയില്‍ രണ്ടാംദിനം ബാറ്റിംഗ് തുടങ്ങിയ യുപിക്ക് 58 റണ്‍സ് ചേര്‍ക്കുന്നതിനിടെ ശേഷിച്ച വിക്കറ്റുകൾ നഷ്ടമാകുകയായിരുന്നു.

ആദ്യം ബാറ്റുചെയ്ത ഉത്തർപ്രദേശിന്‍റെ തുടക്കം മോശമായിരുന്നു. മൂന്നിന് 85 എന്ന നിലയിൽനിന്ന് അഞ്ചിന് 124 എന്ന നിലയിലേക്ക് അവർ കൂപ്പുകുത്തി. എന്നാൽ ആറാം വിക്കറ്റിൽ ഒത്തുചേർന്ന റിങ്കു സിങ്-ധ്രുവ് ജുറൽ കൂട്ടുകെട്ട് ഉത്തർപ്രദേശിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിക്കുകയായിരുന്നു. 143 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്.

92 റൺസെടുത്ത റിങ്കു സിങ്ങാണ് യുപിയുടെ ടോപ് സ്കോറർ. 136 പന്തിൽ എട്ടു ഫോറും രണ്ടു സിക്സറുമുള്‍പ്പെടുന്നതാണ് റിങ്കുവിന്‍റെ ഇന്നിംഗ്സ്.