സെക്രട്ടേറിയേറ്റ് മാർച്ച് അക്രമകേസിൽ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. സെക്രട്ടേറിയേറ്റ് മാർച്ച് അക്രമണ കേസിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ടയിലെ വീട്ടിലെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൻറോൺമെൻറ് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ മുതിർന്ന നേതാക്കളെ അടക്കം പ്രതി ചേർത്ത് അറസ്റ്റ് ചെയ്തിരുന്നു. ശക്തമായി പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺഗ്രസ്സ് വ്യക്തമാക്കി.