ജേര്‍ണലിസം വിദ്യാര്‍ത്ഥികൾക്കായുള്ള ദ്വിദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ബഹു. സ്പീക്കര്‍ ശ്രീ.എ.എന്‍ ഷംസീര്‍ നിര്‍വ്വഹിച്ചു.

തിരുവനന്തപുരം :  കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ളി മീഡിയ & പാര്‍ലമെന്ററി സ്റ്റഡി സെന്റര്‍ സംഘടിപ്പിക്കുന്ന ജേര്‍ണലിസം പി.ജി/ ഡിപ്ലോമ വിദ്യാര്‍ത്ഥികൾക്കായുള്ള ദ്വിദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ബഹു. സ്പീക്കര്‍ ശ്രീ.എ.എന്‍ ഷംസീര്‍ നിര്‍വ്വഹിച്ചു.

ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്ക് നിയമസഭാ നടപടിക്രമങ്ങളെ സംബന്ധിച്ച പൊതുവായ കാര്യങ്ങള്‍ മനസ്സിലാക്കുവാനും നിയമസഭാ റിപ്പോര്‍ട്ടിംഗ് പിശകുകൾ കൂടാതെ നടത്തുന്നതില്‍‍ പ്രാവീണ്യം നേടാനും സഹായകരമാകുന്ന രീതിയിലാണ് ഈ കോഴ്സ് രൂപകല്പന ചെയ്തിരിക്കുന്നതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ സ്പീക്കര്‍ പരാമര്‍ശിച്ചു.

നിയമസഭാ സെക്രട്ടറി ശ്രീ. ഷാജി സി. ബേബി അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ കെ-ലാംപ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ.എം.എസ്.വിജയന്‍ സ്വാഗതം ആശംസിക്കുകയും കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ (KUWJ) ജനറല്‍ സെക്രട്ടറി ശ്രീ. ആര്‍.കിരണ്‍ ബാബു, തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം ഡയറക്ടര്‍ ശ്രീ. സിബി കാട്ടാമ്പള്ളി എന്നിവര്‍ ആശംസകൾ അര്‍പ്പിക്കുകയും കെ-ലാംപ്സ് ഡയറക്ടര്‍ ശ്രീ.ജി.പി ഉണ്ണികൃഷ്ണന്‍ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

ജേര്‍ണലിസം/ മാസ് കമ്മ്യൂണിക്കേഷന്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികൾക്കായി സംഘടിപ്പിച്ച ഈ പരിപാടിയില്‍ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തിലെ 24 പി.ജി ഡിപ്ലോമ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.