13 വർഷങ്ങൾക്ക് ശേഷം അധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസിലെ ഒന്നാം പ്രതി പിടിയിൽ

തിരുവനന്തപുരം :  തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം പ്രഫസറായിരുന്ന ടി.ജെ. ജോസഫിൻറെ കൈപ്പത്തി വെട്ടിയ കേസിൽ ഒന്നാം പ്രതി പിടിയിൽ. 13 വർഷങ്ങൾക്ക് ശേഷമാണ് ഒന്നാം പ്രതി പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ സവാദിനെ പിടികൂടുന്നത്. സവാദിനെ കണ്ണൂരിൽ നിന്നും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തന്നാണ് റിപ്പോർട്ട്.

പൗരൻ എന്ന നിലയിൽ സന്തോഷിക്കുന്നുവെന്നു. ഒരു ഇര എന്ന നിലയിൽ തനിക്ക് പ്രത്യകിച്ചു് താല്പര്യമൊന്നുമില്ല. ഇതിന്റെ യഥാർത്ഥ പ്രതികൾ ഇപ്പോഴും തിരശീലയ്ക്ക് പിന്നിൽ തന്നെയാണ്. അന്വേഷണം ആ വഴിക്കൊന്നും പോയിട്ടില്ലെന്നും ഇത്തരം കുറ്റകൃത്യങ്ങൾ പൂർണ്ണമായും നിരോധിക്കാൻ കഴിയില്ലെന്നും പ്രൊഫസർ ടിജെ ജോസഫ് പറഞ്ഞു.

വധശ്രമം,ഭീകരപ്രവർത്തനം, ഗൂഢാലോചന എന്നി കുറ്റകൃത്യങ്ങൾക്ക് കേസിലെ മൂന്ന് പ്രതികൾക്ക് കൊച്ചി എൻഐഎ കോടതി ജീവപരന്ത്യം ശിക്ഷ വിധിച്ചിരുന്നു. രണ്ടാം പ്രതിയായ സജിൽ, മൂന്നാം പ്രതി നാസർ, അഞ്ചാം പ്രതി നജീബ് എന്നിവർക്കാണ് ജീവപരന്ത്യം ശിക്ഷ കിട്ടിയത്. നാലാം പ്രതി ഷഫീഖ്, അസീസ്, സുബൈർ, മുഹമ്മദ് റാഫി, മൻസൂർ എന്നിവരെ കോടതി വെറുതെ വിടുകയും ചെയ്തു.

2010 ജൂലൈ 4-ന് മൂവാറ്റുപുഴയിലെ നിർമ്മല കോളേജിനടുത്തുവച്ചാണ് തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം പ്രഫസറായിരുന്ന ടി.ജെ. ജോസഫിൻറെ വലത് കൈപ്പത്തി, മതനിന്ദ ആരോപിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇൻഡ്യ, എസ്.ഡി.പി.ഐ പ്രവർത്തകർ വെട്ടിമാറ്റിയത്. അധ്യാപകൻ തയ്യാറാക്കിയ ചോദ്യപ്പേപ്പറിൽ പ്രവാചക നിന്ദയുണ്ടെന്ന്‌ ആരോപിച്ചായിരുന്നു ആക്രമണം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

മൂവാറ്റുപുഴ പൊലീസിൽ നിന്നും കേസ്‌ 2011 മാർച്ച്‌ 9-ന് എൻ.ഐ.എ ഏറ്റെടുത്തു.2015 ഏപ്രിൽ 30-ന്‌ കൊച്ചിയിലെ എൻ.ഐ.എ. കോടതി വിധി പറഞ്ഞ കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 31 പ്രതികളിൽ 13 പേരെയും ശിക്ഷിച്ചു 18 പേരെ വിട്ടയച്ചു.