ടി എച്ച് മുസ്തഫയുടെ നിര്യാണത്തിൽ സ്പീക്കർ അനുശോചിച്ചു

തിരുവനന്തപുരം : മുൻമന്ത്രിയും, കോൺഗ്രസ് നേതാവുമായ, ടി എച്ച് മുസ്തഫയുടെ നിര്യാണത്തിൽ, നിയമസഭ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു.

അഞ്ചാം കേരള നിയമസഭയിൽ ആലുവയിൽ നിന്നും, 7, 8, 9,11 എന്നീ നിയമസഭകളിൽ കുന്നത്തുനാട് നിന്നും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കേരളത്തിൻറെ ഭക്ഷ്യ പൊതുവിതരണ മന്ത്രിയായിരുന്നു.സാധാരണക്കാരന്റെ പ്രശ്നങ്ങളിൽ അദ്ദേഹം എപ്പോഴും ഇടപെട്ടിരുന്നു.

മുതിർന്ന കോൺഗ്രസ് നേതാവായ അദ്ദേഹത്തിൻ്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും ദുഃഖത്തിൽ സ്പീക്കറും പങ്കുചേർന്നു